വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം : സുഹൃത്ത് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ : വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ തൃശൂരിൽ ഡന്റൽ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസിലെ പ്രതികയായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കിൽ കുത്തേറ്റത്. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു യുവതിയെ ഇയാൾ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോനയും പ്രതിയായ മഹേഷും ഒരുമിച്ചായിരുന്നു ഡന്റൽ ക്ലിനിക്ക് നടത്തി വന്നിരുന്നത്. ക്ലിനിക്കിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സോന പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

മഹേഷുമായുള്ള പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് മഹേഷ് സോനയെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ സോന തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.സെപ്തംബർ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.