ഐഫോണിൽ ഷൂട്ട് ചെയ്ത് ഒ.ടി.ടി റിലീസിലൂടെ ചരിത്രം സൃഷ്ടിച്ചവർ വീണ്ടും വഴിക്കാട്ടികളാവുന്നു : സീ യു സൂൺ സിനിമയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും പത്ത് ലക്ഷം കോവിഡ് ദുരിതം നേരിട്ട ചലചിത്ര പ്രവർത്തകർക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ലോക് ഡൗണിൽ പൂർണ്ണമായും ഐ ഫോണിൽ ഷൂട്ട് ചെയ്ത് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്ത് മലയാളസിനിമാ രംഗത്ത് പുത്തൻ വഴി തെളിച്ച സിനിമയായിരുന്നു സീ യു സൂൺ. ഒടിടി റിലീസിലൂടെ സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫഹദ് ഫാസിലും മഹേഷ് നാരായണനും ഫെഫ്കയ്ക്ക് കൈമാറി.
വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്‌നേഹം, സാഹോദര്യം ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഫഹദ് ഫാസിലും മഹേഷ് നാരായണനും കാട്ടിയ ഈ മാതൃക ഇപ്പോൾ ഫെയ്‌സ് ബുക്കിലൂടെ ചർച്ചയായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കോവിഡു കാലത്ത് എടുത്തതായിരുന്നു സീ യൂ സൂൺ. വിർച്വൽ സ്‌ക്രീനിൽ നിന്ന് പറയുന്ന ആഖ്യാന ശൈലിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുകയെന്ന ദൗത്യം കൃത്യമായി സിനിമ നടപ്പാക്കിയിട്ടുണ്ട്.
ഫഹദായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. കോവിഡിൽ നിലച്ച് പോയ മേഖലയെ കൈപിടിച്ച് ഉയർത്താൻ നടത്തിയ ഇടപെടലായിരുന്നു അത്. ഏറെ എതിർപ്പുകളും ഉയർന്നു. ഇതെല്ലാം അതിജീവിച്ചാണ് സീ യു സൂണിന്റെ ഒടിടി റിലീസ് നടത്തിയത്.
ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, സൈജു കുറുപ്പ്, മാല പാർവതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ ഒന്നിനാണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയതത്.
പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്‌ക്രീൻ ചലച്ചിത്രമാണ് സീ യൂ സൂൺ.
സാധാരണ ഫീച്ചർ ഫിലിം ചിത്രീകരിക്കുന്ന മാർഗ്ഗങ്ങൾക്കു പകരം ഐഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന തരത്തിലായിരുന്നും ഈ പരീക്ഷണം. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) യിൽ നിന്നും ചിത്രീകരണത്തിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും, കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രങ്ങൾ മൂലം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സീ യു സൂണിനു നേരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു മാസത്തിൽ കുറവ് ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കി റീലീസ് ചെയ്യുകയായിരുന്നു. ഈ ചിത്രമാണ് ലാഭവിഹിതം ഫെഫ്കയ്ക്ക് കൈമാറിയത്.
അതേസമയം കൊറോണ ഭീതിക്കിടിയെലും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്കയുടെ പല ഇടപെടലിനും ശ്രമിച്ചു. 1000 കോടിക്ക് മുകളിലാണ് കോവിഡ് കാരണം മലയാള സിനിമയ്ക്ക് നഷ്ടം പ്രതീക്ഷിക്കുന്നത്. അയ്യായിരത്തിലധികം വരുന്ന ദിവസ വേതനക്കാർക്കാണ് കൊറോണക്കാലത്ത് മാസത്തോളം തൊഴിലില്ലാതായത്.