കോട്ടയത്തെ ഹണിട്രാപ്പ്: അടുക്കളപ്പുറക്കച്ചവടക്കാരൻ തിരുനക്കര കേന്ദ്രീകരിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; കെണിയിൽ കുടുങ്ങുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എടുത്ത് സൂക്ഷിച്ചും ഭീഷണി; തട്ടിപ്പ് നടത്തുന്നത് ചാനൽ പ്രവർത്തകൻ എന്ന പേരിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കളക്ടറേറ്റിനു സമീപം ഹണിട്രാപ്പിൽ സ്വർണ്ണവ്യാപാരിയെ കുടുക്കിയ സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുന്നത് നഗരത്തിലെ വമ്പൻമാർ എന്നു സൂചന. ചാനൽ പ്രവർത്തകനെന്ന വ്യാജേനെ, തിരുനക്കര കേന്ദ്രീകരിച്ച് സ്ത്രീകളെ കെണിയിൽ പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കെണിയിൽ കുടുങ്ങുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങളും ഇയാൾ എടുത്തു സൂക്ഷിച്ചിരുന്നതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുൻപ് സ്വകാര്യ ചാനലിൽ   ഇയാൾ ജോലി ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇയാൾ ഗൃഹോപകരണങ്ങളുമായി വീടുകളിലേയ്ക്കു എത്താൻ തുടങ്ങിയത്. ഇത്തരത്തിൽ വീടുകളിൽ എത്തിയാണ് ഇയാൾ സ്ത്രീകളെ കെണിയിലാക്കുന്നത്. കച്ചവട സാധനങ്ങളുമായി വീട്ടിലെത്തുന്ന ഇയാൾ സ്ത്രീകളുടെ മൊബൈൽ നമ്പർ വാങ്ങുകയും, കെണിയിലാക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തിരുനക്കര കേന്ദ്രീകരിച്ചു ഇയാൾ തമ്പടിച്ച ശേഷം സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിരുന്നു. നിരന്തരം ശല്യമാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം കളക്ടറേറ്റിലെ ഹണിട്രാപ്പ് കേസ് പുറത്തു വന്നതോടെയാണ് ഇപ്പോൾ ഇയാളുടെ രഹസ്യ ഇടപാടുകൾ പുറത്തു വന്നത്.  താമസസ്ഥലത്ത് മാന്യനായി അറിയപ്പെടുന്ന ഇയാൾ കോട്ടയം നഗരത്തിൽ തമ്പടിച്ചാണ് അശ്ലീല ഇടപാടുകൾ നടത്തുന്നത്.