play-sharp-fill
മലപ്പുറത്തെ കോളേജ് വിദ്യാർത്ഥി: കോട്ടയത്തെ ചീട്ടുകളി കളത്തിൽ; ശമ്പളം ഒരു മാസം രണ്ടു ലക്ഷം..! ഹണിട്രാപ്പ് കേസിൽ സുനാമിയ്‌ക്കൊപ്പം പിടിയിലായ ഹാനിഷ് ചീട്ടുകളിക്കളത്തിന്റെ കള്ളൻരാജാവ്

മലപ്പുറത്തെ കോളേജ് വിദ്യാർത്ഥി: കോട്ടയത്തെ ചീട്ടുകളി കളത്തിൽ; ശമ്പളം ഒരു മാസം രണ്ടു ലക്ഷം..! ഹണിട്രാപ്പ് കേസിൽ സുനാമിയ്‌ക്കൊപ്പം പിടിയിലായ ഹാനിഷ് ചീട്ടുകളിക്കളത്തിന്റെ കള്ളൻരാജാവ്

തേർഡ് ഐ ക്രൈം

കോട്ടയം: നഗരമധ്യത്തിൽ കളക്ടറേറ്റിനു സമീപത്തെ അപ്പാർട്ട്‌മെന്റിൽ സ്വർണ്ണ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതിയായ ഹാനിഷ് ചീട്ടുകളിക്കളത്തിലെ കള്ളന്റെ രാജാവ്. മലപ്പുറത്തെ കോളേജ് വിദ്യാർത്ഥിയായിരുന്ന ഹാനിഷിനെ ചീട്ടുകളിയ്ക്കുന്നതിനു വേണ്ടി മാത്രം മാഫിയ സംഘം കോട്ടയത്ത് എത്തിക്കുകയായിരുന്നു. പ്രതി മാസം രണ്ടു ലക്ഷം രൂപയാണ് ചീട്ടുകളി സംഘങ്ങൾ ഹാനിഷിനു ശമ്പളമായി നൽകിയിരുന്നത്. വീഡിയോ ഇവിടെ കാണാം

മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിൽ പ്രതിയായ ഹാനിഷ് കോട്ടയത്ത് എത്തിയത് ചീട്ടുകളിക്കളങ്ങളിലെ ഗുണ്ടാ സാന്നിധ്യത്തിന്റെ ഭാഗമാണ് എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹണിട്രാപ്പ് കേസിൽ പിടികൂടാനുള്ള പ്രധാന പ്രതിയാണ് മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും ഹാനിഷിനെ ഹണിട്രാപ്പിനായി കണ്ടെത്തിയത്.


ചീട്ടുകളിയിലെ കള്ളക്കളികൾ ഹാനീഷിന് വശമുണ്ടായിരുന്നു. കള്ളക്കളികളിലൂടെ എത്രവലിയ കളിക്കാരനെയും ഇയാൾ തറപ്പറ്റിച്ചിരുന്നു. ഇത്തരത്തിൽ കയ്യിൽ കാശുള്ളവരെ മനപൂർവം തോൽപ്പിക്കുന്നതിനും, ഇവരുടെ കയ്യിൽ നിന്നും പണവും വാഹനവും അടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഗുണ്ടാ സംഘം പണം നൽകി ഹാനിഷിനെ കോട്ടയത്ത് താമസിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാനിഷിനെ ഉപയോഗിച്ച് കളം വാരുന്ന സംഘം, ഇയാൾക്കു ഒരു മാസം രണ്ടു ലക്ഷം രൂപ വരെയാണ് ശമ്പളമായി നൽകിയിരുന്നത്. താമസ സൗകര്യവും, ഭക്ഷണവും ഹാനിഷിനു ഈ ഗുണ്ടാ സംഘങ്ങൾ നൽകിയിരുന്നു. മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി നിലച്ചതോടെയാണ് ഹാനിഷിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടായത്. ലക്ഷങ്ങളും, കോടികളും മറിയുള്ള കളികൾക്ക് ഒരിടവേള ലഭിച്ചതോടെ ഹാനിഷിന്റെ വരുമാനവും കുറഞ്ഞു. ഇതോടെയാണ് ഗുണ്ടാ സംഘം ഹാനിഷിന്റെ സഹായത്തോടെ ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ സ്ഥിരമായി എത്തിയിരുന്ന വ്യാപാരിയെ കുടുക്കാൻ ഇവിടെ നിന്നാണ് ഹണിട്രാപ്പ് സംഘം കെണിയൊരുക്കിയത്. ഗുണ്ടാ സംഘാംഗങ്ങളായ പ്രതികൾ കൂടുതൽ ആളുകളെ ഹണിട്രാപ്പ് കെണിയിൽ പെടുത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, കേസിലെ മുഖ്യആസൂത്രകൻ അടക്കമുള്ളവർ പിടിയാലായെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മെഡിക്കൽ കോളേജ് സ്വദേശി സുനാനി പ്രവീൺ മലപ്പുറം സ്വദേശി മുഹമ്മദ് ഹാനീഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നൂം സൂചനയുണ്ട്.