എൻ.എസ്.എസ് ദേശീയ പുരസ്‌കാര ജേതാവിനെ ഡിവൈ.എഫ്.ഐ യുടെ അനുമോദനം: അനുമോദിച്ചത് മണർകാട് എൻ.എസ്.എസ് കോളേജ് വോളണ്ടിയർ സെക്രട്ടറിയെ
തേർഡ് ഐ ബ്യൂറോ
മണർകാട് : ഹാട്രിക് അവാർഡുകളുടെ തിളക്കവുമായി മണർകാട് സെന്റ് മേരീസ് കോളേജ് എൻഎസ്എസ് മുൻ വോളണ്ടിയർ സെക്രട്ടറിയും കൊമേഴ്‌സ് ഡിപ്പാർട്ട്‌മെൻറ് വിദ്യാർഥിയുമായ ഗോകുൽ സി ദിലീപ് അർഹനായി.
രാജ്യത്തിലെ മികച്ച എൻ എസ് എസ് വോളന്റീർക്കുള്ള 2018 – 2019 വർഷത്തെ ദേശീയ എൻ എസ് എസ് അവാർഡ്, സംസ്ഥാന എൻ എസ് എസ് അവാർഡ്, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി അവാർഡ് എന്നീ അവാർഡുകളാണ് ഗോകുലിന് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 24 ആം തിയതി ഓൺലൈൻ മാധ്യമങ്ങളിലുടെ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്ൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
2018 മാർച്ചിൽ കർണാടകയിൽ വച്ചു നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരളത്തെയും മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയെയും പ്രധിനിധികരിക്കുകയും, ദേശീയ തല പേപ്പർ പ്രസന്റേഷനിൽ ‘ ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് ‘ രണ്ടാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.
സാമൂഹിക നന്മ ലക്ഷ്യമാക്കി നടത്തിയ അനുകരണീയമായ സാമൂഹിക സേവന, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ മികവിലാണ് അവാർഡ്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ജല സംരക്ഷണം, ജൈവ കൃഷി, സ്വയം തൊഴിൽ പരിശീലനം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭവന നിർമാണം, ശോചനാലയ നിർമാണം, രക്ത ദാനം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, അനാഥാലയങ്ങളും, അഗതി മന്തിരങ്ങളും കേന്ദ്രികരിച്ചു നടത്തിയ സേവന പ്രവർത്തനങ്ങൾ ദേശീയ ദിനാഘോഷങ്ങൾ, ഗ്രാമത്തിലെ കുട്ടികൾക്കായിയുള്ള ട്യൂഷൻ, ദത്തു ഗ്രാമമായ മണർകാട് ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിലെ അസംഘടിത തൊഴിലാളികൾക്കായി ഒരുക്കിയ തൊഴിലിടം മൊബൈൽ അപ്ലിക്കേഷൻ എന്നീ 150 ൽ അധികം മികച്ച പ്രോഗ്രാമുകളാണ് ഗോകുലിന്റെ അവാർഡ് ഫയൽ വ്യത്യസ്തമാക്കിയത്.
ഗോകുൽ കഴിഞ്ഞ ഒരു വർഷമായി മഹാത്മ ഗാന്ധി സർവ്വകലാശാല എൻ എസ് എസ് ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചു വരുന്നു. 2019 ൽ കോളേജിൽ വച്ചു നടത്തിയ സംസ്ഥാന എൻ എസ് എസ് ക്യാമ്പ് ‘ കരുതാം ഭൂമിയെ നാളെക്കായി ‘ സാരധ്യം വഹിക്കുകയും, അനേകം സ്‌കൂളുകളുടെയും, കോളേജുകളുടെയും സപ്ത ദിന സ്‌പെഷ്യൽ ക്യാമ്പുകളിൽ റിസോഴ്‌സ് പേർസണൽ ആയി ക്ലാസ്സ്‌കൾ എടുത്തു.
തനിയ്ക്ക് ലഭിച്ച ഈ അവാർഡിന് പ്രചോദനമായതു കോളേജിലെ മുൻ പ്രോഗ്രാം ഓഫീസറും, കെമിസ്ട്രി ഡിപ്പാർട്‌മെന്റ് അസി. പ്രൊഫസറുമായ ടോണി ഫ്രാൻസ്സിസ് ആണെന്ന് ഗോകുൽ പറയുന്നു. കോമേഴ്സ്ൽ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഒരു അധ്യാപകനാകുകയെന്നതാണ് ഗോകുലിന്റെ ആഗ്രഹം. തിരുവഞ്ചൂർ ചിറ്റൂർ വീട്ടിൽ ദിലീപിന്റെയും ജയയുടെയും മകനാണ് ഗോകുൽ.
ഗോകുലിനെ ഡി.വൈ.എഫ്.ഐ മണർകാട് വെസ്റ്റ് മേഖല സെക്രട്ടറി രഞ്ജിത്ത് ബിജു മോമന്റോയും പൊന്നാടയും നൽകി അനുമോദിച്ചു. പ്രസിഡന്റ് ജയരാജ് കെ.ആർ ,ഗോകുൽ, അനിൽ, സജേഷ് എന്നിവർ പങ്കെടുത്തു.