play-sharp-fill
അക്കൗണ്ട് നമ്പർ തരു: പണം തരാം: വിവാദ യു ട്യൂബ് നായിക ശ്രീലക്ഷ്മി അറയ്ക്കലിന് വൻ പിൻതുണ; എൻ്റെ അമ്മൂമ്മ അങ്ങിനെ പറഞ്ഞതിനാൽ എനിക്ക് നിങ്ങളുടെ പണം വേണ്ട :   മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

അക്കൗണ്ട് നമ്പർ തരു: പണം തരാം: വിവാദ യു ട്യൂബ് നായിക ശ്രീലക്ഷ്മി അറയ്ക്കലിന് വൻ പിൻതുണ; എൻ്റെ അമ്മൂമ്മ അങ്ങിനെ പറഞ്ഞതിനാൽ എനിക്ക് നിങ്ങളുടെ പണം വേണ്ട : മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വളരെ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് ശ്രീലക്ഷ്മി അറയ്ക്കൽ


സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും കയ്യേറ്റം ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള ചർച്ചകൾക്കും സോഷ്യൽ മീഡിയ സാക്ഷിയാവുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമ പോരാട്ടത്തിന് പലരും സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തുന്നുണ്ടെന്ന് തുറന്നു പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. എനിക്ക് തീർച്ചയായും പൈസക്ക് നല്ല ആവശ്യങ്ങളുണ്ട്.എന്ന് കരുതി അർഹതയില്ലാത്ത പണം വാങ്ങാൻ സാധിക്കുകയില്ല എന്നാണ് ശ്രീലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ദളിത് യുവതിയെ പീഡിപ്പിക്കാനും മതപരിവർത്തനം നടത്താനും ശ്രമം; സമാജ്.

സുഹൃത്തുക്കളേ.കൂടെ നിൽക്കുന്നതിനും സപ്പോർട്ട് ചെയ്യുന്നതിനും ഒരുപാട് നന്ദി.വിവാദമായ വിഷയത്തിൽ കേസിൽപെട്ടിട്ടുണ്ട്.അതിനാൽ തന്നേ വളരേയധികം മാനസിക സംഘർഷങ്ങളാണ്.ജോലി,പഠനം എന്നിവയേ ഓർത്താണ് ടെൻഷൻ.സാരമില്ല..എല്ലാം നല്ലതിന് വേണ്ടിയല്ലേ എന്ന് പ്രത്യാശിക്കാം.

പറയാൻ പോകുന്നത് വേറേ ഒരു കാര്യത്തേ പറ്റിയാണ്.ഈ ഒരു വിവാദവിഷയം വിവാദമാകുമെന്നോ നേരത്തേ നിശ്ചയച്ചോ നടന്നതല്ല.ഇതിൽ പേരെടുക്കണമെന്നോ സമാധാനം നഷ്ടപ്പെടും എന്ന ആശങ്കയോ ഒന്നും ഉണ്ടായിരുന്നില്ല.

അതിനാൽ തന്നെ ഇതിനെ ഹീറോയിക് ആക്ട് ആയി ആരും കാണേണ്ടതില്ല.എന്തൊക്കെയോ സംഭവിച്ചു.അത് ആ സമയത്തിന്റേയും സ്ഥലത്തന്റേയും സാഹചര്യത്തിന്റേയും അപേക്ഷികമായി സംഭവിച്ചതാണ്

ലോകത്തിന്റെ പലകോണുകളിൽ നിന്നും ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്.പലരും’അക്കൗണ്ട് നമ്ബർ അയക്കൂ.സ്വൽപം കാശ് ഇടാം..അങ്ങനയേ എനിക്ക് തന്നെ സപ്പോർട്ട് ചെയ്യാൻ കഴിയൂ..ട്യൂഷനെടുത്ത് പഠിക്കുന്ന കുട്ടിയല്ലേ..കുറച്ച് പൈസ അയക്കാം’എന്ന് പറയുന്നുണ്ട്.

പ്രിയപ്പെട്ടവരേ.നിങ്ങളുടെ ഉദ്ദേശശുദ്ധിയേ ഞാൻ മാനിക്കുന്നു..പക്ഷേ എന്റെ അമ്മൂമ്മ എനിക്ക് പകർന്ന് തന്ന മൂല്യം അർഹത ഇല്ലാത്ത കാശ് കൈകൊളളരുത് എന്നാണ്.ഓരോ നാണയവും സമ്പാദിക്കുമ്പോൾ ആ നാണയത്തിൽ നമ്മുടെ വിയർപ്പ് ഉണ്ടാവണം എന്നാണ്.

നിങ്ങളുടെ വിയർപ്പ് പുരണ്ട നാണയങ്ങൾ ഒരു ജോലിയും ചെയ്യാതെ ഞാൻ മേടിച്ചാൽ ഞാനത് എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.ആയതിനാൽ ആരും തന്നെ കുറച്ച് പൈസതരാം എന്ന് പറഞ്ഞ് എന്നേ സങ്കടത്തിലാക്കരുത്(നിങ്ങളുടെ സ്‌നേഹം ഞാൻ മനസ്സിലാക്കുന്നു).എനിക്ക് തീർച്ചയായും പൈസക്ക് നല്ല ആവിശ്യങ്ങളുണ്ട്.എന്ന് കരുതി അർഹതയില്ലാത്ത പണം വാങ്ങാൻ സാധിക്കുകയില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് പണത്തിന് അത്രയധികം ആവിശ്യം വന്നാൽ ഞാൻ പബ്ലിക് ആയി പോസ്റ്റ് ഇട്ടുകൊളളാം.അന്നേരം നിങ്ങൾ ആവുന്ന രീതിയിൽ സഹായിച്ചാൽ മതി.ഇപ്പോൾ എനിക്ക് പണത്തിന് ആവശ്യമില്ല. Thanks For Your Love N Support