video
play-sharp-fill

Wednesday, May 21, 2025
HomeUncategorizedസജി മഞ്ഞക്കടമ്പൻ; രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വം, യുവപ്രതിഭാ അവാർഡ് നൽകി അനന്ത പത്മനാഭസേന...

സജി മഞ്ഞക്കടമ്പൻ; രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വം, യുവപ്രതിഭാ അവാർഡ് നൽകി അനന്ത പത്മനാഭസേന ആദരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചവർക്ക് തിരുവനന്തപുരം ശ്രീ അനന്ദപത്മനാഭ സേന നൽകുന്ന യുവപ്രതിഭാ അവാർഡിന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അർഹനായി. ഞായറാഴ്ച്ച 3 PM ന് തിരുവനന്തപുരം ഗാന്ധി പാർക്ക് മൈതാനിയിൽ അനന്ദപത്മനാഭ സേന സംസ്ഥാന പ്രസിഡൻറ് മോഹൻ മാഹേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്ന മത സൗഹാർദ സദസിൽ വച്ച് അവാർഡും മൊമന്റോയും നൽകി ആദരിക്കും. വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ ജനപ്രധിനിധി എന്ന നിലയിൽ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളും, കേരളാ യൂത്ത് ഫ്രണ്ട് (എം) നേതാവ് എന്ന നിലയിൽ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വ്യത്യസ്ഥമായ നിരവധി സമര പോരട്ടങ്ങൾക്ക് നേത്യത്വം നൽകി എന്നതിനാലും, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതിനാലും ആണ് അനന്ദപത്മനാഭ സേന യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പലിനെ യുവപ്രതിഭ പുരസ്‌കാരം നൽകി ആദരിക്കുന്നത്. മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം മഠാധിപതി മഹേശ്വര നന്ദ സരസ്വതി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. മുൻ കേരളാ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ മുഖ്യ പ്രസഗം നടത്തും. ഓ. രാജഗോപാൽ MLA, കെ.ശബരിനാഥ് MLA, പി.എച്ച് അബ്ദുൾ നാസർ മൗലവി, Fr ഡോ നിക്കോളാസ് .റ്റി, ഹുസൈൻ മൗലവി, സ്വാമി അശ്വതി തിരുനാൾ, വി.കെ.പ്രശാന്ത്, പാലോട് രവി, അജയ് തറയിൽ തുടങ്ങിയവർ പങ്കെടുക്കും.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments