video
play-sharp-fill

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐഫോൺ സമ്മാനമായി നൽകി; സ്വർണ്ണക്കടത്ത് കേസിൽ ആരോപണ മുന രമേശ് ചെന്നിത്തലയിലേയ്ക്ക്; ആരോപണം ഉന്നയിച്ചത് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐഫോൺ സമ്മാനമായി നൽകി; സ്വർണ്ണക്കടത്ത് കേസിൽ ആരോപണ മുന രമേശ് ചെന്നിത്തലയിലേയ്ക്ക്; ആരോപണം ഉന്നയിച്ചത് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നേരെയും. ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകിയതായും ഇദ്ദേഹം മൊഴി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്.

യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായി ആണ് ഐ ഫോണുകൾ സ്വപ്ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകി. പണം നൽകിയത് യുഎഇ കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണ്. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനാണ് പണം കൈപ്പറ്റിയത്. ലൈഫ് മിഷൻ ഫ്‌ലാറ്റുകളുടെ കരാർ ലഭിച്ചതിനായിരുന്നു കൈക്കൂലി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകിയെന്ന് സന്തോഷ് ഈപ്പൻ. പണത്തിനു പുറമെ സ്വപ്നയ്ക്ക് അഞ്ച് ഫോണുകളും നല്കി. ഇതിലൊന്ന് കോൺസുലേറ്റിലെ ചടങ്ങിൽ സ്വപ്ന ചെന്നിത്തലയ്ക്ക് നൽകുകയായിരുന്നു. ഫോൺ വാങ്ങിയതിന്റെ ബിൽ കോടതിക്ക് കൈമാറി.

യുഎഇ നാഷണൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനാണ് ഫോൺ എന്നാണ് സ്വപ്‌ന പറഞ്ഞത്. 2019 ഡിസംബർ രണ്ടിന് നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പൻ പറയുന്നു.