കോട്ടയം ജില്ലയില്‍ 340 പേര്‍ക്കു കൂടി കോവിഡ്: 316 പേർ സമ്പർക്ക ബാധിതർ : ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 340 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ ആറു പേര്‍ മറ്റു ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

രോഗബാധിതരില്‍ 184 പുരുഷന്‍മാരും 122 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 39 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

150 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11046 പേര്‍ രോഗബാധിതരായി. 6597 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 20611 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

കോട്ടയം മുനിസിപ്പാലിറ്റി-40

രാമപുരം – 16

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി- 14

പനച്ചിക്കാട്-12

അയ്മനം, എരുമേലി-11 വീതം

ചങ്ങനാശേരി മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി-10 വീതം

മുണ്ടക്കയം – 9

വാകത്താനം – 8

ആര്‍പ്പൂക്കര, കടുത്തുരുത്തി, മണിമല, ഉദയനാപുരം -7 വീതം

ചിറക്കടവ്, മറവന്തുരുത്ത്, പാറത്തോട്, വിജയപുരം, ടി വി പുരം – 6 വീതം

കിടങ്ങൂര്‍, കൂരോപ്പട, കുറിച്ചി, പാമ്പാടി – 5 വീതം

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, മാടപ്പള്ളി, മുളക്കുളം, പായിപ്പാട്, പാലാ മുനിസിപ്പാലിറ്റി, തൃക്കൊടിത്താനം-4 വീതം,

അതിരമ്പുഴ, ഭരണങ്ങാനം, കാണക്കാരി, കങ്ങഴ, കുമരകം, കുറവിലങ്ങാട്, മാഞ്ഞൂര്‍, മൂന്നിലവ്, പൂഞ്ഞാര്‍, തിരുവാര്‍പ്പ്, വൈക്കം മുനിസിപ്പാലിറ്റി – 3 വീതം

അകലക്കുന്നം, എലിക്കുളം, കറുകച്ചാല്‍, മേലുകാവ്, മുത്തോലി, ഉഴവൂര്‍ -2 വീതം

അയര്‍ക്കുന്നം, ചെമ്പ്, കല്ലറ, കൊഴുവനാല്‍, മണര്‍കാട്, മീനടം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലയാഴം, തലയോലപ്പറമ്പ്, തിടനാട്, വെച്ചൂര്‍, വെള്ളാവൂര്‍ – 1വീതം.