സ്വന്തം ലേഖകൻ
വയനാട്: പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ അവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാർ പോലും കരുണകാണിക്കുമ്പോൾ തന്നെ ക്ഷണിച്ചില്ലെന്ന പരിഹാസ്യ ചോദ്യവുമായി വയനാട് എംപി എംഐ ഷാനവാസ്. ‘അറിയിക്കാതെ എങ്ങനെ വരും ഞങ്ങൾ.. അറിയിച്ചാൽ പോരല്ലോ ക്ഷണിക്കണ്ടേ..വയനാട് കളക്ടർ എന്നെ ക്ഷണിച്ചതാണ്’ ദുരന്തബാധിത സ്ഥലം സന്ദർശിക്കാൻ വൈകിയതിനെകുറിച്ച് നാട്ടുകാരുടെ ചോദ്യങ്ങളോട് ഷാനവാസ് പ്രതികരിച്ചത് ഇങ്ങനെയാണ്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിന് സഹായ ഹസ്തം നീട്ടി. ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുതപ്പ് നൽകി ഒരു ബംഗാളി മാതൃകയായി. ദേശീയ ദുരന്ത നിവാരണസേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി), നാവികസേന എന്നിവരുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ദുരന്തത്തെ നേരിടാൻ രംഗത്തിറങ്ങി. ഇത്രയും മാതൃകാപരമായ സഹായങ്ങൾ നമുക്ക് മുന്നിൽ ഉണ്ടായിട്ടും കോൺഗ്രസ് എംപിയുടെ പരിഹാസ്യ ചോദ്യം വളരെ പരിതാപകരമാണ്. എംപിയുടെ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുകയാണ്. വയനാട്ടിൽ രണ്ടുദിവസം തിമിർത്തു പെയ്ത മഴയ്ക്ക് വെള്ളിയാഴ്ച നേരിയ ശമനം ഉണ്ടായെങ്കിലും മഴക്കെടുതിക്ക് അറുതിയില്ല. ഒരുഭാഗത്ത് മണ്ണിടിഞ്ഞും ഒരുൾപൊട്ടിയും നാശം വിതക്കുമ്പോൾ മറുഭാഗത്ത് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ദുരിതക്കയത്തിൽ മുങ്ങുകയാണ്. ബത്തേരികോഴിക്കോട് ദേശീയ പാതയടക്കം നിരവധി പ്രധാനപാതകളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.