ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഗർഭിണിയാക്കിയ ശേഷം നാടുവിട്ടു ; ഒളിവിൽപ്പോയ യുവാവിനെ പൊലീസ് പൊക്കിയത് ബംഗളൂരുവിൽ നിന്നും : ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റിന് ശേഷം അടൂർ എസ്.ഐ ശ്രീജിത്തിന്റെ മിന്നൽ നീക്കം

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഗർഭിണിയാക്കിയ ശേഷം നാടുവിട്ടു ; ഒളിവിൽപ്പോയ യുവാവിനെ പൊലീസ് പൊക്കിയത് ബംഗളൂരുവിൽ നിന്നും : ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റിന് ശേഷം അടൂർ എസ്.ഐ ശ്രീജിത്തിന്റെ മിന്നൽ നീക്കം

സ്വന്തം ലേഖകൻ

അടൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ അടൂർഎസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത് ബംഗളൂരു യലഹങ്കയിൽ നിന്നും. സംഭവത്തിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ സാബു(അപ്പു34)വിനെയാണ് പൊലീസ് സംഘം അതിവിദഗ്ധമായി കുടുക്കിയത്.

ഭാര്യയും മക്കളുമുള്ള സാബു അവരിൽ നിന്ന് പിണങ്ങി കഴിയുകയാണ്.ഇതിനിടെയാണ് ഫേസ് ബുക്കിലൂടെ കൗമാരക്കാരിയെ വലയിലാക്കിയത്. പല തവണ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണിയായ കുട്ടി വിവരം മറച്ച് വയ്ക്കുകയായിരുന്നു. ഒടുവിൽ അബോർഷൻ നടക്കാത്ത അവസ്ഥയിലാണ് വീട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് സാബുവിന്റെ പേര് പറഞ്ഞത്.

സംഭവമറിഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞതോടെ ഇയാൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സാബുവിന് യലഹങ്കയിലുള്ള സുഹൃത്താണ് ഒളിത്താവളം നൽകിയത്.

 

ജോലി തേടി വന്നതാണ് എന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞത്. അടൂർ എസ്‌ഐ ശ്രീജിത്താണ് സാബു ബംഗളൂർ യലഹങ്കയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവിടെ എത്തുകയായിരുന്നു. എന്നാൽ പൊലീസ് ചെല്ലുന്നതിന്റെ ലേന്ന് തന്നെ വിവരം മണത്ത് അറിഞ്ഞ സാബു മുങ്ങുകയായിരുന്നു.

ഇവിടെ നടത്തിയ അതിവിദഗ്ധമായ നീക്കങ്ങൾക്കൊടുവിൽ മറ്റൊരു ഒളി സങ്കേതത്തിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനോട് പ്രതി കുറ്റം ഏറ്റു പറയുകയും ചെയ്തു.

ഡിവൈഎസ്പി ആർ. ബിനുവിന്റെ നിർദ്ദേശാനുസരണം എസ്എച്ച്ഓ യു ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശ്രീജിത്തിന് പുറമേ എസ്‌ഐമാരായ ബിഎസ് രാജേന്ദ്രൻ, ബിജു ജേക്കബ്, സിപിഓമാരായ അൻസാജു, റോബി ഐസക്ക്, റഷീദാ ബീഗം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നുയ