video
play-sharp-fill
സെപ്റ്റംബർ 25 ന് അഖിലേന്ത്യാ ബന്ദ്..! കേരളത്തിലും ഹർത്താലെന്ന് സോഷ്യൽ മീഡിയ; സത്യം തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

സെപ്റ്റംബർ 25 ന് അഖിലേന്ത്യാ ബന്ദ്..! കേരളത്തിലും ഹർത്താലെന്ന് സോഷ്യൽ മീഡിയ; സത്യം തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേന്ദ്ര സർക്കാർ പാസിക്കിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി സെപ്റ്റംബർ 25 ന് ബന്ദ് നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു. അഖിലേന്ത്യാ തലത്തിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ പക്ഷേ, ഈ ബന്ദ് കാര്യമായി ഏശിയേക്കില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും ഈ ബന്ദിന് പിൻതുണയുമായി ഇതുവരെയും രംഗത്ത് എത്താത്തതിനാലാണ് കേരളത്തിൽ ബന്ദ് നടക്കാത്തതെന്നാണ് സൂചന.

മോദി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലുകൾക്കെതിരെ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാജ്യ വ്യാപകമായി ബന്ദും പ്രതിഷേധവും സംഘടിപ്പിക്കാൻ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയാണ് തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് ബന്ദിനു നേതൃത്വം നൽകുന്നത്. നൂറ്റമ്പതോളം കർഷക സംഘടകൾ ബന്ദിന്റെ ഭാഗമായി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേരളത്തിലെ നിലവിലുള്ള പ്രത്യക്ഷ രാഷ്ട്രീയ കക്ഷികൾ ഒന്നും തന്നെ ബന്ദിന് പിൻതുണയുമായി എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കേരളത്തിൽ പ്രതിഷേധ ദിനത്തിൽ മാത്രമായി പരിപാടികൾ ഒതുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിലുള്ള കർഷക സംഘടനകൾക്ക് ഒന്നും കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ ശേഷി ഉള്ളവയല്ലെന്നാണ് വിലയിരുത്തൽ.

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ റെയിൽ പാളങ്ങൾ ഉപരോധിക്കുകയും, ഗ്രാമീണ ബന്ദ് നടത്തുകയും ചെയ്യും. കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയുണ്ട്. കൃഷിപ്പണികൾ നിർത്തി വച്ച് കർഷകരും രാജ്യത്ത് പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്.