ബൈപ്പാസ് റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം;ബി ജെ പി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശ്ശേരി: നഗരഹൃദയത്തിലൂടെ യാത്ര ഏറെ ദുഷ്‌ക്കരമായിരിക്കുന്നു. കാലങ്ങളായ പരാതികൾക്കും നിവേദനങ്ങൾക്കും പരിഹാരമായി റോഡ് മെയിൻറൻസ് ചെയ്തത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് എന്നത് ബോദ്ധ്യമാവുകയാണ്. ഏതാനും നാൾ മാത്രം പിന്നിട്ട മെയിന്റൻസ് പൂർണ്ണമായി താറുമാറായി.ചങ്ങനാശ്ശേ രി ബൈപ്പാസ് റോഡിലാണ് ഈ ദുരവ സ്ഥ.റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.ഇതിനുത്തരവാദികളാവർക്കെതിരെ നടപടി എടുക്കണം.ബി ജെ പി ആവശ്യപ്പെട്ടു.റോഡ് പണിയുടെ കരാറുകാരനെതിരെയും ഈ അഴിമതിക്ക് കുട്ട് നിന്ന ഉദ്യോഗസ്ഥരക്കെതിരെയും നടപടി ഉണ്ടാവണം. അടിയന്തിരമായി യാത്ര ക്കാരുടെ ദുരവസ്ഥ പരിഹാരമുണ്ടാക്ക ണം.കുഴികൾ അടച്ച് റോഡ് നന്നാക്കണം. നടപടികൾക്ക് വൈകിയാൽ ബി ജെ പി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, മുൻസിപ്പ ൽ കൗൺസിലർ പ്രസന്നകുമാരി, ജില്ല കമ്മിറ്റി അംഗം പി സുരേന്ദ്രനാഥ്, സത്യപാൽ, പ്രശാന്ത് ദാമോദരൻ, സൂരജ് എന്നിവർ പങ്കെടുത്തു.