play-sharp-fill
സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന പൊലീസിന്റെ പണി എക്സൈസും തുടങ്ങിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന പൊലീസിന്റെ പണി എക്സൈസും തുടങ്ങിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി : സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന പൊലീസിന്റെ പണി എക്സൈസും തുടങ്ങിയോ എന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എക്സൈസ് ഇഷ്ടംപോലെ പ്രവർത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. നിരപരാധിയാണെന്നറിഞ്ഞിട്ടും കായംകുളം സ്വദേശി രാധാമണിയെ അബ്കാരി കേസിൽ പ്രതിയാക്കിയെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. നിരപരാധിയായ സ്ത്രീക്കെതിരായ കുറ്റപത്രത്തിന് അനുമതി നൽകിയ ഉന്നത ഉദ്യോഗസ്ഥൻ ആരെന്നു വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. അയൽവാസിയായ ഒന്നാം പ്രതി മനോജ് വ്യക്തി വൈരാഗ്യം തീർക്കാൻ കേസിൽ തന്നെ കുടുക്കിയെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. 2015 ജനുവരി 31 നായിരുന്നു സംഭവം നടന്നത്. എക്സൈസ് നടത്തിയ പരിശോധനയിൽ രാധാമണിയുടെ വീട്ടുവളപ്പിൽ നിന്ന് വ്യാജമദ്യം പിടികൂടി. എന്നാൽ ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ മനോജാണ് തന്നെ കുടുക്കിയതെന്ന് രാധാമണി പറഞ്ഞിരുന്നു. കേസ് ഈമാസം ഇരുപതിന് വീണ്ടും പരിഗണിക്കും.