video
play-sharp-fill
സമൂഹമാധ്യമങ്ങളിൽ തരംഗമായി ദുൽഖർ ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിൻന്തുടരുന്ന ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളിൽ ആദ്യപത്തുപേരിൽ ദുൽഖർ സൽമാനും

സമൂഹമാധ്യമങ്ങളിൽ തരംഗമായി ദുൽഖർ ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിൻന്തുടരുന്ന ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളിൽ ആദ്യപത്തുപേരിൽ ദുൽഖർ സൽമാനും

സ്വന്തം ലേഖകൻ

കൊച്ചി : ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കുടുതൽ ഫോളോവേഴ്‌സ് ഉള്ള ഒരു മലയാള സിനിമാ താരമാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ പിന്തുടരുന്ന ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തു പേരിൽ ദുൽഖർ സൽമാനും.

തമിഴ് തെലുങ്ക്, കന്നഡ താരങ്ങൾ കൂടി ഉൾപ്പെടുന്ന പട്ടികയിൽ നടി രാകുൽപ്രീത് സിംഗാണ് മുന്നിൽ. ഈ പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ദുൽഖർ സൽമാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതാരം വിജയ് ദേവർ കൊണ്ട ബാഹുബലി താരം പ്രഭാസിനെയും റാണാ ദഗ്ഗുബാട്ടിയെയുമെല്ലാം പുരുഷന്മാരിൽ ഒന്നാമതുണ്ട്.

ലയാളികളുടെ സ്വന്തം ദുൽഖർ സൽമാന് 6.4 ദശലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് ഉള്ളത്. പട്ടികയിൽ ഒന്നാമത് നിൽക്കുന്ന രാകുൽ പ്രീത് സിങ്ങിന് 15.5 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.

റിയാ ചക്രവർത്തി ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ പേര് പരാമർശിക്കപ്പെട്ടെങ്കിലും ആരാധകർക്കിടയിൽ രാകുൽ പ്രീത് സിംഗ് ഇപ്പോഴും പ്രിയങ്കരിയാണ്. ജീവിതത്തിലെയും സിനിമയിലെ അനേകം രസകരമായ പോസ്റ്റുകൾ കൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ് താരം.

സാമന്താ അക്കിനേനിയാണ് പട്ടികയിൽ രണ്ടാമത്. അഭിനയം കൊണ്ടു മാത്രമല്ല ഡൗൺ ടൂ എർത്ത് ആറ്റിറ്റിയൂഡിലൂടെയും ആരാധകരെ വിസ്മിയിപ്പിച്ചു കൊണ്ടിരിക്കുന്ന തെലുങ്ക് സുന്ദരിക്ക് 12 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ഇൻസ്റ്റയിൽ തന്നെ പിന്തുടരുന്നവർക്ക് മുടി, ത്വക്ക് എന്നിവ പരിപാലിക്കുന്നതിനുള്ള ടിപ്‌സും മേക്കപ്പ് സംബന്ധിച്ചതും വീട് അലങ്കാരങ്ങൾ സംബന്ധിച്ചവ തുടങ്ങി അനേകം കാര്യങ്ങൾ കിട്ടും. അടുത്തിടെ വസ്ത്ര വ്യാപാരത്തിലേക്കും സാമന്ത എത്തിയിട്ടുണ്ട്.

പട്ടികയിൽ പൂജാ ഹെഗ്‌ഡേയാണ് നാലാമത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഏറെ ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ 11.7 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 11.3 ദശലക്ഷം ഫോളോവേഴ്‌സുള്ള തമന്നയും 8.8 ദശലക്ഷം ഫോളോവേഴ്‌സുള്ള രശ്മികാ മന്ദാനയുമാണ് തൊട്ടടുത്ത രണ്ടു സ്ഥാനങ്ങളിൽ തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും സമയാസമയങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതിനാൽ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും എല്ലാ ആരാധകർക്ക് മുന്നിലും എപ്പോഴും എത്തുന്നതാണ് തമന്നയെ ആദ്യ പത്തിൽ നിർത്തുന്നത്.

ആറാം സ്ഥാനത്തുള്ള വിജയ് ദേവർകൊണ്ട 8.7 ദശലക്ഷം ഫോളോവേഴ്‌സുമായാണ് പുരുഷന്മാരിൽ ഒന്നാമനായത്. അപ്രതീക്ഷിതമായി അർജുൻ റെഡ്ഡിയുടെ വിജയം തെലുങ്കിൽ പുതിയ യുവതാരമായി വിജയ് യെ മാറ്റി. ദക്ഷിണേന്ത്യയിൽ ഇൻസ്റ്റയിൽ ഏറ്റവും കുടുതൽ പേർ പിന്തുരുന്ന നടനാണ് വിജയ് ദേവർകൊണ്ട. ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ചെങ്കിലും പ്രഭാസ് എട്ടാമതും റാണ ദഗ്ഗുബാട്ടി ഒമ്ബതാമണുമാണ്. പ്രഭാസിനെ 5.3 ദശലക്ഷം പേരും ദഗ്ഗുബാട്ടിയെ 4.2 ദശലക്ഷം പേരുമാണ് പിന്തുടരുന്നത്.

ബാഹുബലിയിൽ പ്രഭാസിന്റെയും റാണയുടെ സഹതാരമായിരുന്ന അനുഷ്‌ക്കയാണ് പട്ടികയിൽ പത്താമത്. 3.7 ദശലക്ഷം പേർ അനുഷ്‌ക്കയെ പിന്തുടരുന്നു. പ്രഭാസിനെ പോലെ അനുഷ്‌ക്കയും ഇൻസ്റ്റാഗ്രാമിൽ അത്ര സജീവമല്ല താനും.

 

.