video
play-sharp-fill
ബാബരി മസ്ജിദ് തകർത്ത സംഭവം : സെപ്റ്റംബർ 30 ന് പ്രത്യേക കോടതി വിധി പറയും ; രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പറയുന്നത് 28 വർഷങ്ങൾക്ക് ശേഷം

ബാബരി മസ്ജിദ് തകർത്ത സംഭവം : സെപ്റ്റംബർ 30 ന് പ്രത്യേക കോടതി വിധി പറയും ; രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പറയുന്നത് 28 വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത കേസിൽ സെപ്റ്റംബർ 30 ന് വിധി പറയും. കേസിൽ പ്രത്യേക കോടതിയാണ് വിധി പറയുക.

രാജ്യത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കേസിൽ വിധി പ്രഖ്യാപിക്കുന്നത് ലഖ്‌നോവിലെ പ്രത്യേക കോടതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി പറയുന്ന ദിവസം എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരുൾപ്പെടെയുള്ള കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ യാദവ് അധ്യക്ഷനായ ഉത്തരവിട്ടു.

1992 ലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കർസേവർ തകർത്തത്. രാജ്യത്ത് ഏറെ രാഷ്ട്രീയ കോളിളക്കം കൂടി സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവിക്കാൻ പോകുന്നത്.

കേസിൽ പ്രതി ചേർക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.

സെപ്റ്റംബർ 30 നുള്ളിൽ കേസിൽ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്ന് ഈ മാസമാദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂർത്തിയാക്കിയിരുന്നു.