
മലപ്പുറത്ത് ഏഴുവയസുകാരിയെ മാതാവ് ജോലിയ്ക്ക് പോകുന്ന സമയത്ത് അയൽക്കാരൻ പീഡിപ്പിച്ചത് പല തവണ ; പീഡനവിവരം പുറത്തറിയുന്നത് കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടയിൽ രഹസ്യഭാഗങ്ങളിൽ പാടുകൾ കണ്ടതോടെ : സംഭവത്തിൽ അഗ്രവേറ്റഡ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
സ്വന്തം ലേഖകൻ
മലപ്പുറം: അങ്ങാടിപ്പുറത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ഏഴുവയസ്സുകാരിയെ പെൺകുട്ടിയുടെ അമ്മ ജോലിയ്ക്ക് പോകുന്ന സമയത്ത് അയൽക്കാരൻ പല തവണ പീഡിപ്പിച്ചതായി പരാതി. പീഡന വിവരം പുറത്തറിയുന്നത് പെൺകുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടയിൽ രഹസ്യഭാഗങ്ങളിൽ കണ്ട പാടുകൾ ചോദ്യം ചെയ്തപ്പോഴാണ്.
വാടക ക്വർട്ടേഴ്‌സിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെയാണ് നാട്ടുകാരൻ തന്നെയായ അയൽക്കാരൻ വീട്ടിൽ അമ്മയില്ലാത്ത സമയത്ത് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുളിപ്പിക്കുന്നതിനിടയിൽ അമ്മ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽകണ്ട പാടുകളാണ് ആദ്യം സംശയം ജനിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപദ്രവിക്കുന്ന വിവരം പുറത്തുപറയരുതെന്ന് അയൽക്കാരൻ തന്നെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഭീഷണി ഭയന്നാണ് തന്നെ പെൺകുട്ടി വിവരം പുറത്ത് പറയാതിരുന്നതും.
കുളിപ്പിക്കുന്നതിനിടയിൽ രഹസ്യഭാഗത്തെ ചെറിയ മുറിവുകൾ കണ്ടതോടെ മാതാവ് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതേതുടർന്നാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്.
തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ശേഷം കേസെടുക്കാൻ പെരിന്തൽമണ്ണ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 12വയസ്സിനു താഴേയുള്ള കേസുകൾ പോക്‌സോ കേസിനപ്പുറം അഗ്രവേറ്റഡ് കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്ത് വരുന്നത്.