രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും കുട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
രാമപുരം: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധിയാളുകൾക്ക് പരിക്ക്. രാമപുരം മാറിക റോഡിൽ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സിലുണ്ടായിരുന്ന 17 വിദ്യാർത്ഥികളിൽ ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേത്തുടർന്ന് ഈ വഴിയുള്ള ഗതാഗതം സ്ഥംഭിച്ചിരിക്കുകയാണ്.
Third Eye News Live
0