video
play-sharp-fill
അഞ്ച് എം.പിമാർക്ക് കോവിഡ് ; എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയിൽ

അഞ്ച് എം.പിമാർക്ക് കോവിഡ് ; എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ അഞ്ച് എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ രോഗം സ്ഥിരീകരിച്ചവരുടെ ഇവരുടെ പേര് വിവരങ്ങളടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിലെ പാർലമെന്റ് അനക്‌സിൽ പരിശോധന നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുവൻ എം.പിമാരെയും കൊവിഡിനുള്ള ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയിൽ നെഗറ്റീവ് ആയവർക്കാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് പ്രവേശനം.

മലയാളികളടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കോവിഡ് ടെസ്റ്റിനു വിധേയമായി.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരീക്ഷണങ്ങളും പുതുമകളുമാണ് തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബർ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാകുക.

ചരിത്രത്തിലാദ്യമായി രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിർന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മുഖാവരണം (മാസ്‌ക്) ധരിച്ചാകും പാർല മെന്റിലെത്തുകയും നടപടികളിൽ പങ്കെടുക്കുകയും ചെയ്യുക.

പതിവിനു വിപരീതമായി രാജ്യസഭ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ലോക്‌സഭ ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഏഴു വരെയു മാകും സമ്മേളിക്കുന്നത്. എന്നാൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ നാളെ തിരിച്ച് ലോക്‌സഭ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു ഒന്നു വ രെയും രാജ്യസഭ മൂന്നു മുതൽ രാത്രി ഏഴു വരെയുമായിരിക്കും.

രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെയാണ് ഇരുസഭകളുടെയും സാധാരണ പ്രവൃത്തിസമയം.
ശൂന്യവേള 30 മിനിറ്റ് ആയി ചുരുക്കിയതും പ്രത്യേകതയാണ്. ചോദ്യോത്തരവേള ഒഴിവാക്കുന്നതിനായുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾക്കു സഭയിൽതന്നെ മന്ത്രിമാർ ഉത്തരം നൽകും.

ശനി, ഞായർ ദിവസങ്ങളിലടക്കം ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുമെന്നതും ശ്രദ്ധേയമാണ്. പാർലമെന്റ് മന്ദിരത്തിലും സമ്മേളന ഹാളുകളിലും സാമൂഹിക അകലം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags :