ബി.ജെ.പിക്ക് 11 സീറ്റ് കിട്ടിയാൽ കാക്ക മലർന്ന് പറക്കും; വെള്ളാപ്പള്ളി
സ്വന്തം ലേഖകൻ
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് 11 സീറ്റുകൾ കിട്ടിയാൽ കാക്ക മലർന്ന് പറക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ലെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒറ്റക്ക് ഒരു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും എന്നാൽ പലരെയും ജയിപ്പിക്കാനും തോൽപിക്കാനുമുള്ള ശേഷിയുണ്ടെന്നും ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചതെന്നും കേരള ബി.ജെ.പിയിൽ കടുത്ത വിഭാഗീയതയാണ്, ഇത് അവസാനിപ്പിക്കാൻ ശ്രീധരൻപിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Third Eye News Live
0