രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണ മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ തൃശൂർ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് പൂജാരിയുടെ ഭീഷണി സന്ദേശം വന്നത്. തുടർന്ന് വിളിച്ച നമ്പർ തിരിച്ചറിഞ്ഞ പൊലീസ് പുലർച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടിൽ എത്തി. മദ്യ ലഹരിയിലാണ് താൻ വിളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതിയ്ക്കൊപ്പമുണ്ട്. ഏഴാം തിയതി 2.45 ന്റെ പ്രത്യേക വിമാനത്തിലായിരിക്കും രാഷ്ട്രപതി കേരളത്തിൽ നിന്നും മടങ്ങുക.