play-sharp-fill
കുന്നത്തുകളത്തിൽ കണക്കെടുപ്പ് തുടങ്ങി

കുന്നത്തുകളത്തിൽ കണക്കെടുപ്പ് തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: കുന്നത്തുകളത്തിൽ സ്വർണ്ണക്കടയിൽ റിസീവർ ആസ്തി തിട്ടപ്പെടുത്തൽ തുടങ്ങി. സ്വർണ്ണത്തിന്റെ കണക്കാണ് ആദ്യം എടുക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള വിദഗ്ധരടക്കം ആറുപേരാണ് റിസീവറെ സഹായിക്കാനുള്ളത്. ശക്തമായ പോലീസ് നിയന്ത്രണത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. മാധ്യമപ്രവർത്തകരെയടക്കം ആരേയും അകത്തേക്ക് കടത്തിവിടുന്നില്ല. ഹൈക്കോടതി ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. ആയിരത്തോളം ആൾക്കാരിൽ നിന്നായി ഇരുനൂറു കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ വിശ്വനാഥനേയും ഭാര്യ രമണിയേയും കഴിഞ്ഞ മാസമാണ് പോലീസ് കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളാണ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.