
അമ്മയെ ആക്രമിച്ചതിന് മകന്റെ പകവീട്ടൽ ; തിരുവനന്തപുരത്ത് വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും മർദ്ദിച്ച് അവശനാക്കിയ ശേഷം കൈവിരലുകൾ വെട്ടിമാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയെ ആക്രമിച്ചതിന് പക വീട്ടലുമായി മകൻ. വീട്ടില്‍ കയറി മാതാവിനെ ആക്രമിച്ച വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി.തുടർന്ന് യുവാവിന്റെ വലതുകൈയിലെ വിരലുകള്‍ വെട്ടിമാറ്റി.
തിരുവനന്തപുരത്ത് നെടുമങ്ങാടിന് സമീപത്തായിരുന്നു സംഭവം. മൊട്ടക്കാവ് സ്വദേശി മുനീര്‍ (26) നെയാണ് ഒരു സംഘം മർദിച്ച് അവശനാക്കിയ ശേഷം മൂന്ന് വിരലുകൾ മുറിച്ച് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ഷാന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇയാളെ ആക്രമിച്ചത്. മുഹമ്മദ് ഷാനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് മുനീര്‍ ജയിലിലായത്.
എന്നാൽ റിമാന്‍ഡിലായ മുനീര്‍ അടുത്തിടെ ജാമ്യത്തിലലിറങ്ങിയിരുന്നു. തന്നെ ജയിലിലാക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ എത്തിയ മുനീര്‍ ഷാനിന്റെ വീട്ടില്‍ കയറി മാതാവിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം ഷാന്‍ വീട്ടിലുണ്ടായിരുന്നില്ല.
നിലവിളികേട്ട് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന ഷാനിന്റെ ജ്യേഷ്ഠന്‍ എത്തിയപ്പോഴേക്കും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് മുനീര്‍ സ്ഥലംവിടുക ആയിരുന്നു.
അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞ ഷാന്‍ എട്ടുപേരെയും കൂട്ടി മുനീര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി വാതില്‍വെട്ടിപ്പൊളിച്ച് അകത്തുകയറുകയും ഒപ്പം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഒരുവര്‍ഷം മുൻപാണ് മുനീര്‍ ചുളളിമാനൂരിന് സമീപത്തെ കോഴിക്കടയില്‍ കയറി ഉടമയായ ഷാനിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്