video
play-sharp-fill

ബംഗളൂരു ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നിൽ കുടിപ്പക : മുഹമ്മദ് അനൂപിനെ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയ ഡോൺ ; ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങളും ചർച്ചയാകുന്നു

ബംഗളൂരു ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നിൽ കുടിപ്പക : മുഹമ്മദ് അനൂപിനെ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയ ഡോൺ ; ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങളും ചർച്ചയാകുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബംഗളൂരുവിൽ നിന്നും ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കുടിപ്പകയെന്ന് റിപ്പോട്ടുകൾ. കൊടുവള്ളിയിലെ ഹവാല ഇടപാട് സംഘത്തില്‍ നിന്നും ബംഗളൂരുവിലെ സംഘം അകന്നതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സംഘത്തെ കുടുക്കിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്താണ് കേസിൽ ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനീഷ് കോടിയേരി കൊടുവള്ളി സംഘവുമായി വലിയ സൗഹൃദത്തിലായിരുന്നു. ഇവരുമായി ചേര്‍ന്ന് പല സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു കൊടുവള്ളി സംഘത്തിന്റെ മിനികൂപ്പറില്‍ ജന ജാഗ്രതാ യാത്ര കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്.

ഇത് വലിയ വിവാദമായിരുന്നു. ഇതോടെ ഏറെ പ്രതിസന്ധിയിലായതോടെ ബിനീഷ് സംഘവുമായി പിന്‍വലിയാന്‍ തീരുമാനിച്ചു.

അതിനിടെയിലാണ് മുഹമ്മദ് അനൂപ് ബംഗളൂരുവിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത്. മുഹമ്മദ് അനൂപിന്റെ സ്പൈസ് ബേ റസ്റ്റൊറന്റിന് പണംമുടക്കിയിട്ടുള്ളയാളാണ് ബിനീഷ് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ ഉടലെടുത്ത പകയാണ് ഇപ്പോള്‍ നടന്ന അറസ്റ്റ് എന്നാണ് ലഭിക്കുന്ന സൂചന.

ഏറെ അടുപ്പമുള്ള ബിനീഷുമായുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാന്‍ അവസരം അന്വേഷിക്കുകയായിരുന്നു കൊടുവള്ളിയിലെ സംഘം. ഇതോടെയാണ് അനൂപിന് ലഹരി സംഘവുമായി ഇടപാടുണ്ടെന്നു ഇവര്‍ മനസ്സിലാക്കിയത്.

ഈ വിവരം നാര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമയിലെ ലഹരി സംഘത്തെ നിയന്ത്രിക്കണമെന്ന് എന്‍.സി.ബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരില്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് എന്‍.സി.ബി തീരുമാനിച്ചത്.

ഇതോടെയാണ് മുഹമ്മദ് അനൂപിന്റെ സ്പൈസ് ബേ ഹോട്ടലുമായി ബന്ധപ്പെട്ടു നടക്കുന്ന ലഹരി ഇടപാടുകളിലേയ്ക്ക് അന്വേഷണ സംഘം എത്തുന്നത്.

 

അറസ്റ്റിലായ അനൂപിന് സിനിമാ മേഖലയുമായി വളരെ അടുത്ത ബന്ധമാണ് എന്നാണ് ഇയാളുടെ ഫെയ്സ് ബുക്ക് പരിശോധിക്കുമ്ബോള്‍ മനസ്സിലാകുന്നത്. സിനിമാ നടന്മാരായ ആസിഫ് അലി, ഗണപതി, നിഖില്‍ തുടങ്ങിയവരൊക്കെ ഇയാളുടെ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ആശംസ അറിയിച്ചു കൊണ്ട് വീഡിയോ പങ്കു വച്ചിട്ടുണ്ട്.

 

ഇയാളുമായി ബന്ധമുള്ള എല്ലാവരെയും ചേദ്യം ചെയ്യാനാണ് എന്‍.സി.ബിയുടെ അടുത്ത നീക്കം. കൊച്ചിയിലും ഇയാള്‍ ലഹരി വിതരണം ചെയ്തിട്ടുണ്ടന്നെ് സമ്മതിച്ചിട്ടുണ്ട്.