video
play-sharp-fill

യുവമോർച്ച നിവേദനം നൽകി

യുവമോർച്ച നിവേദനം നൽകി

Spread the love

 

സ്വന്തം ലേഖകൻ

വിശാൽ,സച്ചിൻ,ശ്യാം പ്രസാദ്,അഭിമന്യൂ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ സമാജികരെയും യുവമോർച്ച നേരിൽ കണ്ട് നിവേദനം നൽകുന്നു.ഇതിന്റെ ഭാഗമായി വൈക്കം എം എൽ എ  സി കെ ആശയ്ക്ക് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ നിവേദനം നൽകി.യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ബി ജെ പി  നിയോജക മണ്ഡലം ജന:സെക്രട്ടറി രൂപേഷ് ആർ  മേനോൻ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പത്മകുമാർ അഴീക്കൽ, ജന:സെക്രട്ടറി അശ്വിൻ കൃഷ്ണ ,ദിവാസ് സുഗുണൻ, അതുൽ ആർ  തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.