
റീനയുടെ വയറ്റിലെ സിസേറിയൻ്റെ പാടുകണ്ടിട്ടും പട്ടാളക്കാരനു കാര്യം പിടികിട്ടിയില്ല: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കൊട്ടാരക്കരയിലെ റീന പട്ടാളക്കാരനെ വലയിൽ വീഴ്ത്തിയത് ആദ്യവിവാഹമാണെന്നു തെറ്റിധരിപ്പിച്ച്; തട്ടിപ്പുകാരിയായ റീനയുടെ നമ്പരുകൾ ഇങ്ങനെ
- തേർഡ് ഐ ക്രൈം
കൊട്ടാരക്കര: തട്ടിപ്പുകാരുടെ നമ്പരുകളും, തട്ടിപ്പിന്റെ തമ്പുരാട്ടിമാരും വിലസുന്ന നാടായി കേരളം മാറുന്നു. കൊട്ടാരക്കരയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്ത തട്ടിപ്പുകാരിയുടെ പുതിയ കഥകളാണ്. ആദ്യ വിവാഹവും, കുട്ടിയെയും മറച്ചു വച്ച റീന എന്ന തട്ടിപ്പുകാരിയുടെ കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
പഠിച്ചത് പ്ലസ് ടു വരെ ആണെങ്കിലും ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയുടെ ക്രിമിനൽ മുഖം അഴിഞ്ഞു വീഴുമ്പോൾ ഏവരും ഞെട്ടുകയാണ്. നേരത്തെ രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ അഞ്ചൽ കരുവാണൂർ സ്വദേശിനി റീനക്ക് എതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തപ്പോൾ.
മുതൽ പുറത്തുവരുന്ന തട്ടിപ്പിന്റെ കലവറ സൃഷ്ടിച്ച കഥയാണ്. ഇപ്പോൾ ഒളിവിൽ കഴിയുന്ന റീനക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആദ്യവിവാഹം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈനികനായ പ്രദീപിനെ 2014ൽ ഇവർ വിവാഹം കഴിച്ചത്. താൻ ഡോക്ടർ ആണെന്നും അനാഥയായ യുവതി ആണെന്നും കൂടി പറഞ്ഞതോടെ പ്രദീപ് റീന യിൽ തന്നെ ജീവിത സഖിയെ കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ്ടുവും ബ്യൂട്ടീഷൻ കോഴ്സും മാത്രമാണ് ഇവരുടെ യോഗ്യത എന്ന് മനസ്സിലാക്കിയാത് മുതലാണ് റീന എന്നാൽ കള്ളത്തരത്തിന് പര്യായം എന്ന സത്യം പുറംലോകമറിഞ്ഞത്. അനാഥയാണ് എന്ന് വിശ്വസിപ്പിച്ചെങ്കിലും ഇവർക്ക് കരുവാണൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അനാഥ എന്ന് പരിചയപ്പെടുത്തി തന്റെ പേര് അനാമിക എന്നാണെന്നാണ് കോട്ടത്തല മോഴിക്കോട് സ്വദേശിയായ സൈനികൻ പ്രദീപിനോട് റിന പറഞ്ഞിരുന്നത്. അനാഥ ആണെന്നും ഡോക്ടർ ആണെന്നും പ്രദീപിനെ ധരിപ്പിച്ചു.
ഇവർ തമ്മിൽ അടുപ്പത്തിൽ ആവുകയും വിവാഹത്തിൽ എത്തുകയും ചെയ്തു. 15, 12 വയസ്സുള്ള രണ്ട് കുട്ടികളും റീനയ്ക്ക് ഉണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ചെന്നൈയിലേക്ക് റീന പോയി. റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചു എന്നാണ് ഭർത്താവിന്റെ ബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭർത്താവിന്റെ വീട്ടിൽ എത്താറുമുണ്ട്. കോട്ടത്തറയിലെ വീടിനുമുന്നിൽ ഡോക്ടർ അനാമിക പ്രദീപ് ഗൈനക്കോളജിസ്റ് റെയിൽവേ ഹോസ്പിറ്റൽ ചെന്നൈ എന്ന ബോർഡും വെച്ചു.
സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടിൽ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളെ പരിശോധന നടത്തി വന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴയി പ്രദീപിൽ നിന്നും റീന കൈക്കലാക്കി. ചെക്ക് മുഖേനയും എടിഎം ഉപയോഗിച്ചുമാണ് പണം എടുത്തത്. പ്രദീപിന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാം എന്ന് റീന ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി മുപ്പതിനായിരം രൂപ ഇളയച്ഛനിൽ നിന്നും കൈപ്പറ്റി.
ഭർതൃ മാതാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഇപ്പോൾ ആരോപണം ഉണ്ട്. പ്രദീപിന്റെ വീട്ടിൽ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെ ഉണ്ടായിരുന്ന അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 തോടെ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃതദേഹം ദഹിപ്പിച്ചത്.
പിന്നീട് റീനയുടെ മുറിയിൽ നിന്നും ഇൻസുലിൽ സ്ലിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോൾ ബന്ധുക്കൾക്ക് നേരിയ സംശയം തോന്നി ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം ദഹിപ്പിച്ചതിന്നാൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയില്ല റീനയെ കസ്റ്റഡിയിലെടുത്ത ശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കും എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആദ്യരാത്രിയിലും സംശയം. ആദ്യവിവാഹം എന്ന ധാരണയിലാണ് പ്രദീപ് റീനയെ വിവാഹം ചെയ്തത്. അനാഥയെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കൾക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അത് കാര്യമായി എടുത്തില്ല. ആദ്യരാത്രിയിൽ റീനയുടെ അടിവയറ്റിലെ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തി. മുൻപ് രണ്ട് തവണ സിസേറിയൻ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാൽ അപ്പന്ഡിസ് കാരണം ഓപ്പറേഷൻ നടത്തിയതാണ്. റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു.
റെയിൽവേ ടിക്കറ്റ് റീനയുടെ ബാഗിൽ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ചു. റെയിൽവേ റിസർവേഷൻ ടിക്കറ്റ് ആണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. ഇതിൽ കരുവാള്ളൂരിലെ വിലാസവും റീനസാമുവൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമിക എന്നത് വ്യാജ പേരാണെന്നും റീനസാമുവൽ എന്നാണ് ഒറിജിനൽ എന്നത് ബോധ്യപ്പെട്ടത്. മുൻപ് രണ്ടു തവണ വിവാഹം ചെയ്തതാണ് റീന എന്നും ഇതിൽ രണ്ട് കുട്ടികൾ ഉണ്ടെന്നു ഉള്ള സത്യങ്ങളൊക്കെ പ്രദീപിന്റെ ബന്ധുക്കൾ മനസ്സിലാക്കി.
പിന്നീടാണ് കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിൽ ഇത്തരത്തിൽ ഒരാൾ ജോലി ചെയ്തിട്ടില്ലെന്നും മനസ്സിലായി. വഞ്ചന കുറ്റം പണം തട്ടിപ്പ് ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പ് ചേർത്ത് റീനയ്ക്ക് എതിരെ കേസ് എടുത്തിരിക്കുകയാണ് കൊട്ടാരക്കര ഡിവൈഎസ്പി ദിൽ രാജനാണ് അന്വേഷണ ചുമതല.