
പത്തനംതിട്ടയിൽ നാട്ടുകാരെ പറ്റിച്ച പോപ്പുലർ ഫിനാൻസ് കോട്ടയത്തു നിന്നും തട്ടിയത് മൂന്നരക്കോടി: ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 പരാതികൾ; കേസുകളെല്ലാം രജിസ്റ്റർ ചെയ്യുന്നത് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ; തട്ടിപ്പിന് ഇരയായവർക്ക് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം
തേർഡ് ഐ ക്രൈം
കോട്ടയം: പത്തനംതിട്ടയിൽ നാട്ടുകാരെ പറ്റിച്ചു മുങ്ങിയ പോപ്പുലർ ഫിനാൻസ് കോട്ടയത്തും തട്ടിപ്പ് നടത്തി. കോട്ടയം ജില്ലയിൽ മാത്രം മുപ്പതു പേരിൽ നിന്നായി മൂന്നരക്കോടിരൂപ പോപ്പുലർ ഫിനാൻസ് തട്ടിയെടുത്തതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. എല്ലാക്കേസുകളും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ശേഷം, കോന്നിയിലേയ്ക്കു കൈമാറ്റം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പു സംബന്ധിച്ചു സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് ചങ്ങനാശേരിയിലായിരുന്നു. ഇതിനു ശേഷമാണ് പോപ്പുലർ ഫിനാൻസ് പൊട്ടിയെന്നും, ഉടമകൾ പാപ്പർ ഹർജി സമർപ്പിച്ചു എന്ന വാർത്തയും പുറത്തു വന്നത്. ഇതിനു ശേഷം കൂടുതൽ പരാതി ഉടലെടുത്തതോടെ ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയോടും, സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിനോടു കേസ് അന്വേഷിക്കാനും ജില്ലയിൽ എവിടെ രജിസ്റ്റർ ചെയ്യുന്ന കേസുകൾ ക്രോഡീകരിച്ച് കോന്നിയിലേയ്ക്കു അയക്കാനും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർദേശം നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, പൊലീസ് സംഘം പരാതികൾ സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് ഒറ്റ ദിവസം കൊണ്ട് ചങ്ങനാശേരി സ്‌റ്റേഷനിൽ മാത്രം ലഭിച്ചത് 30 പരാതികളാണ്. മൂന്നരക്കോടി രൂപയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നു മാത്രം ഇവർ തട്ടിയെടുത്തിരിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശേരി സബ് ഡിവിഷനിൽ മാത്രം ഏതാണ്ട് ഒൻപത് സ്ഥലത്താണ് ഇതുവരെ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ ചങ്ങനാശേരി, മണർകാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ അടച്ചിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം ബോണ്ടിന്റെ പേപ്പറുകൾ അടക്കമാണ് പ്രതികൾ നൽകിയിരുന്നത്. ഇത് അടക്കം പൊലീസിനു രേഖകളായി ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ട്രേഡേഴ്‌സ്, പോപ്പുലർ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നിവ അടക്കമുള്ള പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.