video
play-sharp-fill
ജോലിയ്ക്കായുള്ള ഇന്റർവ്യൂനായി കൊച്ചിയിലേക്ക് പോയ പെൺകുട്ടി രക്തം വാർന്ന് മരിച്ച സംഭവം : പെൺകുട്ടി മരിച്ചത് രഹസ്യഭാഗത്തുണ്ടായ മുറിവിൽ നിന്നും ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്ന് പോയതിനെ തുടർന്ന് ; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ

ജോലിയ്ക്കായുള്ള ഇന്റർവ്യൂനായി കൊച്ചിയിലേക്ക് പോയ പെൺകുട്ടി രക്തം വാർന്ന് മരിച്ച സംഭവം : പെൺകുട്ടി മരിച്ചത് രഹസ്യഭാഗത്തുണ്ടായ മുറിവിൽ നിന്നും ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്ന് പോയതിനെ തുടർന്ന് ; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി : ആലപ്പുഴയിൽ നിന്നും കൊച്ചിയിലേക്ക് ഇന്റർവ്യൂനായി പോയ പെൺകുട്ടിയെ മരിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി മരിച്ചത് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാർന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

പെൺകുട്ടിയുടെ രഹസ്യഭാഗത്തുണ്ടായ മുറിവിൽ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാർന്ന് പോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിൽ നിന്നും രക്തം വാർന്ന് പോയത് മൂലം ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാനാകാത്ത അവസ്ഥയിലേക്ക് പെൺകുട്ടി എത്തിയെന്നും പോസ്റ്റുമോർട്ടംറിപ്പോർട്ടിലുണ്ട്. എന്നാൽ രാസപരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകുവെന്നും പൊലീസ് പറഞ്ഞു.

അമിതമായി രക്തം വാർന്ന് പോയത് മൂലം ഹൃദയത്തിന്, ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാനാകാതെ വരുന്ന ഹൈപോവോ ലെമിക് ഷോക് എന്ന സ്ഥിതിയിലേക്ക് പെൺകുട്ടിയെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻസ്വദേശിയായ ഗോകുലിനെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ ജോലി തരപ്പെടുത്തി നൽകാമെന്ന വ്യാജേനയായിരുന്നു ഗോകുൽ പെൺക്കുട്ടിയെ കൊച്ചിയിലേക്ക് ക്ഷണിച്ചത്.

ഇന്റവ്യൂനായി കൊച്ചിയിലെത്തിയ പെൺകുട്ടി വൈപ്പിൻ സ്വദേശിയായ യുവാവുമായി ഒരുമിച്ച് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.