video
play-sharp-fill

കുടുംബവഴക്കിനെ തുടർന്നു പള്ളിക്കത്തോട്ടിൽ വിമുക്ത ഭടന്റെ അഴിഞ്ഞാട്ടം: ഭാര്യയെയും അമ്മായിയമ്മയെയും ഭാര്യാ സഹോദരിയെയും വാക്കത്തിയ്ക്കു വെട്ടിപ്പരിക്കേൽപ്പിച്ചു; ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയെയും വെട്ടി; തടയാനെത്തിയ പൊലീസ് സംഘത്തെയും ആക്രമിച്ചു

കുടുംബവഴക്കിനെ തുടർന്നു പള്ളിക്കത്തോട്ടിൽ വിമുക്ത ഭടന്റെ അഴിഞ്ഞാട്ടം: ഭാര്യയെയും അമ്മായിയമ്മയെയും ഭാര്യാ സഹോദരിയെയും വാക്കത്തിയ്ക്കു വെട്ടിപ്പരിക്കേൽപ്പിച്ചു; ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയെയും വെട്ടി; തടയാനെത്തിയ പൊലീസ് സംഘത്തെയും ആക്രമിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടുംബവഴക്കിനെ തുടർന്നു പള്ളിക്കത്തോട്ടിൽ വിമുക്തഭടൻ കുടുംബാംഗങ്ങളെയും അയൽവാസിയായ വീട്ടമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച വിമുക്ത ഭടൻ, തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ കത്തി വീശിയ ശേഷം ഓടിരക്ഷപെട്ടു.

പള്ളിക്കത്തോട് കൊടുങ്ങൂർ ക്ഷേത്രത്തിനു സമീപം ഇടയ്ക്കാട്ടുവയൽ വിനോദിന്റെ ഭാര്യ പ്രീത (45), ഭാര്യാമാതാവ് കോമളവല്ലിയമ്മ (80), ഭാര്യാ സഹോദരി പ്രിയ (35) എന്നിവർക്കാണ് വെട്ടേറ്റത്. കയ്യിൽ സാരമായി വെട്ടേറ്റ പ്രിയയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയൽവാസിയായ രാധാമണി (60)യെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ മകന്റെ തലയ്ക്ക് അടിയേറ്റു ഇയാൾ വീട്ടിൽ നിന്നും രക്ഷപെട്ടതായും അയൽവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 11.10 നു പള്ളിക്കത്തോട്ട് കൊടുങ്ങൂർ ക്ഷേത്രത്തിനു സമീപമായിരുന്നു നാടിനെ നടുക്കിയ അക്രമ സംഭവം അരങ്ങേറിയത്. വിമുക്തഭടനായ പള്ളിക്കത്തോട് കൊടുങ്ങൂർ ഇടയ്ക്കാട് വിനോദാണ് വീടിനുള്ളിലെ വാകത്തി ഉപയോഗിച്ച് നാലു പേരെയും ക്രൂരമായി വെട്ടി വീഴ്ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കയ്യിൽ പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റു രണ്ടു പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തന്നെ വീട്ടിൽ കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകി. ഇന്നലെ രാത്രിയിൽ വീട്ടിൽ നിന്നും നിലവിളിയും ബഹളവും കേട്ടാണ് അയൽവാസിയായ യുവതി വീട്ടിലേയ്ക്ക് ഓടിയെത്തിയത്. സംഘർഷത്തിനിടെ വിനോദ് ഇയാളുടെ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ മകൻ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങി ചോര ഒലിപ്പിക്കുന്ന തലയുമായി ഓടിരക്ഷപെട്ടു.

ഈ സമയത്ത് വിനോദ് വാക്കത്തിയുമായി കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. വാക്കത്തി കയ്യിലെടുത്തു പിടിച്ച് കുടുംബാംഗങ്ങളെ വിനോദ് ഭീഷണിപ്പെടുത്തി. ഇതിനിടെയുണ്ടായ പിടിവലിയ്ക്കിടെയാണ് എല്ലാവർക്കും പരിക്കേറ്റത്. തുടർന്നു, നാട്ടുകാർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വിനോദ് ആക്രമണവും ഭീഷണിയും തുടർന്നു.

വാക്കത്തി പൊലീസിനു നേരെ ചൂണ്ടിയ വിനോദ്, പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുമെന്ന ഘട്ടത്തിലാണ് പ്രതി ഇവിടെ നി്ന്നും ഓടിരക്ഷപെട്ടത്. തുടർന്നു പൊലീസ് തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. സഭവത്തിൽ പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.