video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashപച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടമില്ല: പുതുപ്പള്ളി കൃഷി ഓഫിസർക്കു സസ്‌പെൻഷൻ; സസ്‌പെൻഷനിലായത്...

പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടമില്ല: പുതുപ്പള്ളി കൃഷി ഓഫിസർക്കു സസ്‌പെൻഷൻ; സസ്‌പെൻഷനിലായത് സർക്കാർ അടിച്ചു നൽകിയ പോസ്റ്റർ ഓഫിസിൽ വയ്ക്കാത്തതിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പച്ചക്കറി വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സ്ഥാപിച്ച പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി സുനിൽകുമാറിന്റെയും ചിത്രമില്ലാത്തതിനെ തുടർന്നു കൃഷി ഓഫിസർക്കു സസ്‌പെൻഷൻ. പുതുപ്പള്ളി കൃഷി ഭവനു കീഴിലുള്ള പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിമാരുടെ ചിത്രമില്ലാതെ പോസ്റ്റർ അച്ചടിച്ചത്. സർക്കാർ അയച്ചു നൽകിയ ചിത്രമുള്ള പോസ്റ്റർ പതിക്കാതെ ഇവർ സ്വന്തം ഇഷ്ടപ്രകാരം പോസ്റ്റർ ഓഫിസിൽ പതിച്ചുവൈന്നാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റം. ഇതേ തുടർന്നാണ് പുതുപ്പള്ളി കൃഷി ഓഫിസർ ഫസ് ലീനയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

മറ്റിടങ്ങളിൽ സ്ഥാപിച്ചിരുന്ന പോസ്റ്റർ

കൃഷി വകുപ്പും – ഹോർട്ടിക്കോർപ്പും – വി.എഫ്.പി.സി.കെയും ചേർന്നുള്ള സംയുക്ത സംരംഭമായി ഓണസമൃദ്ധി 2020 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. വ്യാഴാഴ്ചയാണ് സംസ്ഥാന തലത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന്റെയും ചിത്രം സഹിതമാണ് സംസ്ഥാന തലത്തിൽ നിന്നും തയ്യാറാക്കിയ പോസ്റ്റർ എല്ലാ കൃഷി ഓഫിസുകൾക്കും അയച്ചു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതുപ്പള്ളി കൃഷി ഓഫിസിലും ഈ പോസ്റ്റർ അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഈ പോസ്റ്ററിലെ മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ചിത്രം ഒഴിവാക്കിയാണ് പുതുപ്പള്ളി കൃഷി ഓഫിസർ പോസ്റ്റർ അടച്ചിച്ചത്. ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെയാണ് കൃഷി ഓഫിസർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. കോട്ടയം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments