play-sharp-fill
സിനിമയിൽ മയക്കുമരുന്നു പിടിമുറുക്കുന്നു: മയക്കുമരുന്നുമായി സിനിമാക്കാരെ കുടുക്കാൻ കേന്ദ്ര സർക്കാർ ഇറങ്ങുന്നു; സിനിമയിലെ ലഹരിമാഫിയക്കു പിന്നാലെ കേന്ദ്രം ഇറങ്ങുന്നത് സുശാന്ത് സിംങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ

സിനിമയിൽ മയക്കുമരുന്നു പിടിമുറുക്കുന്നു: മയക്കുമരുന്നുമായി സിനിമാക്കാരെ കുടുക്കാൻ കേന്ദ്ര സർക്കാർ ഇറങ്ങുന്നു; സിനിമയിലെ ലഹരിമാഫിയക്കു പിന്നാലെ കേന്ദ്രം ഇറങ്ങുന്നത് സുശാന്ത് സിംങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: മലയാളം അടക്കമുള്ള ഇന്ത്യൻ സിനിമാ മേഖലയിലെ ലഹരി മാഫിയ സംഘത്തെപ്പറ്റി കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചു. ഹിന്ദി സിനിമാ താരം സുശാന്ത് സിംങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സിനിമയിലെ ലഹരിമാഫിയ സംഘത്തെ പിടിമുറുക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.


ഇതിന്റെ ഭാഗമായി ലഹരിമാഫിയയുമായി ബന്ധമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഗീതജ്ഞരും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലായി. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ ഏജൻസി നീരീക്ഷണത്തിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം ബംഗലൂരുവിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ മയക്കുമരുന്നും രണ്ടര ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. ബംഗലൂരുവിലെ കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപാർട്ട്മെന്റ് ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 145 എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തത്.

ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ ബംഗലൂരുവിലെ നികൂ ഹോംസിൽ നിന്നും 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി ബ്ലോട്ടുകളും കണ്ടെടുത്തു. ഇതിന് പിന്നാലെ മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വനിതയെ പൊലീസ് പിടികൂടി. ഇവരുടെ ദോഡാഗുബ്ബിയിലെ വീട്ടിൽ നിന്നും 270 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് എം അനൂപ്, ആർ രവീന്ദ്രൻ, അനിഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കർണാടകയിലെ ചില സിനിമാതാരങ്ങളും സംഗീതജ്ഞരുമാണ് മയക്കുമരുന്ന് വാങ്ങുന്നവരിൽ പ്രധാനികളെന്ന് ഇവർ മൊഴി നൽകിയെന്നാണ് സൂചന. കൂടാതെ, കോളജ് വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങി സമൂഹത്തിലെ പലമേഖലകളിലുള്ളവരും തങ്ങളുടെ ഇടപാടുകാരാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് ബ്യൂറോ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഈ അന്വേഷണം സ്വാഭാവികമായും എത്തുന്ന മലയാള സിനിമയിലെ ലഹരി മാഫിയ സംഘത്തിലേയ്ക്കാകും. നേരത്തെ തന്നെ മലയാള സിനിമയിൽ ലഹരി മാഫിയ സംഘങ്ങൾ സജീവമാണ് എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അന്വേഷണം ഈ സംഘത്തിലേയ്ക്കും എത്തുന്നത്.