play-sharp-fill
ശ്രീനിഷ് നിന്നെ ഞാൻ സ്‌നേഹിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഒരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു : കുഞ്ഞ് അതിഥി വരുന്ന വിവരം ആരാധകരുമായി പങ്കുവെച്ച് പേളി മാണി

ശ്രീനിഷ് നിന്നെ ഞാൻ സ്‌നേഹിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഒരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു : കുഞ്ഞ് അതിഥി വരുന്ന വിവരം ആരാധകരുമായി പങ്കുവെച്ച് പേളി മാണി

സ്വന്തം ലേഖകൻ

കൊച്ചി : അവതാരകയായും അഭിനയത്രിയായും മത്സരാർത്ഥിയായും ഒക്കെ തിളങ്ങി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ആളാണ് പേളി മാണി. ബിഗ് ബോസിൽ വന്നതിന് ശേഷമാണ് പേളിമാണിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്.


ഇപ്പോഴിതാ ജീവിതത്തിലെ ഏറെ സുപ്രാധന കാര്യം ആരാധകരോട് പങ്കുവെച്ച് പേളിയും ശ്രീനിയും എത്തിയിരിക്കുകയാണ്. തങ്ങൾക്കൊപ്പം ഒരു പുതിയ അതിഥിയെത്തുന്ന വിവരമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷം മുൻപ് ഈ ദിവസമാണ് ഞങ്ങൾ പ്രപ്പോസ് ചെയ്തത്. ദൈവനുഗ്രഹം നിറഞ്ഞൊരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു. ശ്രീനിഷ് നിന്നെ ഞാൻ സ്‌നേഹിക്കുന്നുവെന്നാണ് പേളി കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ദീപ്തി സതി, ഗ്രേസ് ആന്റണി, അമൃത സുരേഷ്, ഗോവിന്ദ് പദ്മസൂര്യ, പ്രിയ പി വാര്യർ, പ്രിയാമണി, വിനയ് ഫോർട്ട്, നസ്രിയ ഫഹദ്, അശ്വതി ശ്രീകാന്ത്, ഷംന കാസിം, അനുമോൾ, ശ്രിന്ദ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ കമന്റുകൾ ഇട്ടിട്ടുണ്ട്.

നിരവധി സിനിമകളിൽ പേളി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടം താരം അവതാരകയായി വരുമ്പോണ്. നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് പേളി ആദ്യമായി അഭിനയിക്കുന്നത്.

2008ൽ ഇന്ത്യാവിഷനിലെ ‘യെസ് ജൂക്ക് ബോക്‌സ്’ എന്ന പരിപാടിയിലാണ് ആദ്യമായി അവതാരകയായി തിളങ്ങിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളും സ്റ്റേജ് ഷോകളിൽ റിയാലിറ്റി ഷോകളിൽ അവതാരകയായിട്ടുണ്ട് പേളി. മലയാളത്തിൽ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് സീസൺ വണിലെ രണ്ടാം സ്ഥാനക്കാരിയാണ് പേളി.

ബിഗ് ബോസിൽ വന്ന ശേഷമാണ് പേളിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായും പ്രണയത്തിൽ ആവുമായും പിന്നീട് അവർ ബിഗ് ബോസിന് ശേഷം പുറത്തിറങ്ങി ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതവരുകയുമായിരുന്നു.