play-sharp-fill
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക് അടുക്കുന്നു : 18 ദിവസമായി ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക് അടുക്കുന്നു : 18 ദിവസമായി ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക് എത്തുന്നു. 18 ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.


മൂന്ന് ദശലക്ഷം കടന്ന ആകെ രോഗികളുടെ എണ്ണം വരുംദിനങ്ങളിൽ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പ്രതിദിന കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യ മറ്റ് രണ്ട് രാജ്യങ്ങളെയും മറികടക്കുമെന്നാണ് വിദഗ്ധർ ഭയക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 18 ദിവസം തുടർച്ചയായി ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഞായറാഴ്ച മാത്രം 56,706 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര ലക്ഷം കടന്നു. പശ്ചിമ ബംഗാൾ പരിസ്ഥിതി മന്ത്രി സൗമെൻ മഹാപത്രയ്ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം
10,441 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258പേരാണ് മരിച്ചത്. 6,82,383പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 4,88,271പേരാണ് രോഗമുക്തരായത്. 1,71,542പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കർണാടകയിൽ ഇന്നലെ 5,938പേർക്ക് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 2,126പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 2,77,814പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,89,564പേർ രോഗമുക്തരായി. 4,683പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ഇന്നലെ 7,895പേർക്ക് രോഗം സ്ഥിരീകരിച്ചു. 93 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,53,111പേർക്കാണ് ആന്ധ്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.