play-sharp-fill
ചോദ്യം ചെയ്യലിനിടെ സ്വപ്‌ന സുരേഷ് പറഞ്ഞതെല്ലാം പച്ചക്കള്ളം ; സർക്കാരുമായി ബന്ധപ്പെട്ട ചിലർക്ക് പണം നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ചോദ്യം ചെയ്യലിനിടെ സ്വപ്‌ന സുരേഷ് പറഞ്ഞതെല്ലാം പച്ചക്കള്ളം ; സർക്കാരുമായി ബന്ധപ്പെട്ട ചിലർക്ക് പണം നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രമുഖരെ രക്ഷിക്കാനുമായി സ്വപ്‌ന സ്വയം മെനഞ്ഞ കഥയാണ് പലതുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് ബോധ്യമായി.


സർക്കാറുമായി ബന്ധപ്പെട്ട ചിലർക്ക് ഈ തുക നൽകിയിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് വിവരം ലഭിച്ചിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച കമ്മീഷനാണ് ലോക്കറിൽനിന്ന് ലഭിച്ച ഒരു കോടിയെന്നായിരുന്നു മൊഴി നൽകിയിരുന്നത്. ഒപ്പം ഇതിൽ നിന്നും ബാക്കി തുക യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരന് കൈമാറിയെന്നും മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യൂണിടാക്ക് പ്രതിനിധിയുടെ മൊഴി എടുത്തപ്പോൾ 55 ലക്ഷം രൂപ മാത്രമാണ് സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയതെന്നും ഇത് സന്ദീപ് നായരുടെ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.

സന്ദീപിന്റെ അക്കൗണ്ട് രേഖകൾ പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്നും ബോധ്യമായി. ബാക്കി തുക ഈജിപ്ഷ്യൻ പൗരന് കൈമാറി എന്നതും കളവാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ലോക്കറിൽനിന്ന് കിട്ടിയത് സ്വപ്‌നയുടെ വിവാഹ സമയത്ത് ലഭിച്ച സ്വർണ്ണമെന്ന മൊഴിയും അന്വേഷണ ഏജൻസികൾ വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്‌നയുടെ ആദ്യ വിവാഹം നടന്നിട്ട് 20 വർഷമായി. എന്നാൽ ഇത്രയും നാൾ, ഈ ഇത്രയധികം സ്വർണ്ണം എവിടെ സൂക്ഷിച്ചു എന്നതിന് സ്വപ്നയ്ക്ക് വ്യക്തമായ മറുപടിയില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.