play-sharp-fill
രാജ്യത്ത് കൊവിഡ് വാക്‌സിൻ 73 ദിവസത്തിനകം ലഭ്യമാകും ; കുത്തിവയ്‌ക്കേണ്ടി വരിക രണ്ട് ഡോസ് ; വാക്‌സിനേഷൻ എടുക്കാൻ ഒരാൾക്ക് ചെലവ് വരിക 500 രൂപ

രാജ്യത്ത് കൊവിഡ് വാക്‌സിൻ 73 ദിവസത്തിനകം ലഭ്യമാകും ; കുത്തിവയ്‌ക്കേണ്ടി വരിക രണ്ട് ഡോസ് ; വാക്‌സിനേഷൻ എടുക്കാൻ ഒരാൾക്ക് ചെലവ് വരിക 500 രൂപ

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിൻ ഡിസംബറിൽ വിപണിയിൽ എത്തും. കോവി ഷീൽഡ് വാക്‌സീൻ വ്യക്തികളിൽ കുത്തിവയ്‌ക്കേണ്ടി വരിക രണ്ടു ഡോസ് ആയിരിക്കും.


വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നു സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ പുരോഷോത്തമൻ സി.നമ്പ്യാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിആസ്ട്ര സെനേക എന്നിവർ ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭ്യമായിത്തുടങ്ങും. ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഇത് വിജയകരമായാൽ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്‌സിൻ ആവും സെറം ഇൻസ്റ്റിറ്റിയൂട്ടിന്റേത്. ശനിയാഴ്ചയാണ് മൂന്നാംഘട്ട പരീക്ഷണത്തിലെ ആദ്യ വാക്‌സിൻ ഡോസ് നൽകിയത്. 29ാം ദിവസം അടുത്ത ഡോസ് നൽകും. ഫൈനൽ റിപ്പോർട്ട് 15 ദിവസത്തിന് ശേഷമാണ് തയാറാക്കുക.

രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാൽ പ്രതിരോധശേഷി ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായിരിക്കും. നിലവിലെ അവസ്ഥയിൽ ഒരു വ്യക്തിക്ക് വാക്‌സിനേഷനെടുക്കാൻ 500 രൂപയായിരിക്കും ചിലവ്. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.