മരം വെട്ടി മരണത്തെ വിളിച്ചു വരുത്തണോ..! ശാസ്ത്രി റോഡിലെ മരങ്ങൾ വെട്ടിമാറ്റി വേണോ നഗരം വികസിപ്പിക്കാൻ; കുപ്പിക്കഴുത്തായ പുളിമൂട് ജംഗ്ഷനെയും മനോരമയെയും കഞ്ഞിക്കുഴിയിലെ കുരിശിനെയും, തിരുനക്കര ക്ഷേത്ര മതിലിനേയും തൊടാൻ പേടി; വോട്ടില്ലാത്ത മരങ്ങൾ വെട്ടിമാറ്റി എം.എൽ.എയുടെ വികസനം; നാട്ടുകാരുടെ ചൂടൻ പ്രതികരണങ്ങളുമായി വീഡിയോ റിപ്പോർട്ട്

Spread the love

ഏ കെ ശ്രീകുമാർ

കോട്ടയം: മരംവെട്ടി മരണത്തെ വിളിച്ചു വരുത്തണോ..! ശാസ്ത്രി റോഡിൽ തണലൊരുക്കി പതിറ്റാണ്ടുകളായി നിൽക്കുന്ന, ഇന്നുവരെ നാടിനെ ചതിച്ചിട്ടില്ലാത്ത മരങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കാൻ എം.എൽ.എയുടെ വികസന പദ്ധതി. ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ ദ്രവിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന ഇരുമ്പിൻകൂടിനെ സാക്ഷിയാക്കി കോട്ടയത്തെ മരങ്ങൾ ചോദിക്കുന്നു – കൊല്ലാതിരിക്കാനാവുമോ ഞങ്ങളെ…! വീഡിയോ ഇവിടെ കാണാം

കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡ് എന്നൊരു റോഡുണ്ടെന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐഡറ്റിറ്റിയാണ് റോഡിന്റെ ഇരുവശങ്ങളിലും തണലേകി നിൽക്കുന്ന വൻ മരങ്ങൾ. ഒരു മരം വെട്ടിയാൽ പകരം പത്തുമരം വച്ചാൽ മതിയെന്ന മണ്ടൻ ചാക്കോമാഷ് സിന്ധാന്തവുമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇപ്പോൾ എത്തിയിരിക്കുന്നത്. റോഡ് വികസനം ഒക്കെ വേണം, പക്ഷേ, ഈ പ്രതിസന്ധിക്കാലത്ത് മരങ്ങൾവെട്ടിത്തന്നെ വേണോ വികസനം എന്നു ചോദിച്ചാൽ ജനപ്രതിനിധികൾക്കു മിണ്ടാട്ടമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ ഏറ്റവും കുരുക്കു കൂട്ടുന്ന ജംഗ്ഷനാണ് പുളിമൂട് ജംഗ്ഷൻ. എം.എൽ.എയായി ഒൻപതാം വർഷത്തിലേയ്ക്കു കടന്നിട്ടും പുളിമൂട് ജംഗ്ഷനെ തൊടാൻ ഇതുവരെയും എം.എൽ.എയ്ക്കു സാധിച്ചിട്ടില്ല. പുളിമൂട് ജംഗ്ഷനിലെ വികസനത്തിന്റെ പ്രധാന തടസം. എന്നാൽ, ഈ കെട്ടിടങ്ങളിൽ ഒന്നിൽ പോലും തൊടാൻ ഇതുവരെയും എം.എൽ.എയ്ക്കു സാധിച്ചിട്ടില്ല.

കഞ്ഞിക്കുഴിയിലെ കുരിശിനും മലയാള മനോരമയുടെ മതിലിനും, പുത്തനങ്ങാടി റോഡിലുള്ള തിരുനക്കര ക്ഷേത്ര മതിലിനും ഇതേ സ്ഥിതി തന്നെയാണ്. സഭയുടെ വോട്ടാണ് കഞ്ഞിക്കുഴിയിലെ കുരിശിനു കാവൽ. തിരുനക്കരയിലും കാവൽ വോട്ടു തന്നെ .മനോരമയുടെ മതിലിനു കാവൽ മറ്റാരുമല്ല മനോരമ തന്നെയാണ്. കോട്ടയം ജില്ലയിൽ ഏറ്റവും അപരിഷ്‌കൃതമായ ജംഗ്ഷൻ ഏതാണ് എന്ന ചോദ്യത്തിന് മനോരമ ജംഗ്ഷൻ എന്നല്ലാതെ മറ്റൊരു മറുടപടിയുമില്ല. നാട്ടുകാരുടെ മുഴുവൻ മതിൽ പൊളിപ്പിക്കുന്ന മനോരമ സ്വന്തം മതിൽ കാണുന്നില്ല.

ഇത്തരത്തിൽ കോട്ടയം നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകൾ എല്ലാം കുത്തഴിഞ്ഞ് ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുമ്പോഴാണ്, യാതൊരു പ്രശ്‌നവുമില്ലാതെ സുന്ദരമായി ഒരു പുഴപോലെ ഒഴുകുന്ന ശാസ്ത്രി റോഡിനെ വെട്ടിക്കീറാനൊരുങ്ങുന്നത്. ശാസ്ത്രി റോഡിന്റെ വശ്യമായ സൗന്ദര്യം തന്നെ ഈ മരങ്ങളാണ്. ഈ മരം വെട്ടിമാറ്റുന്നതോടെ ശാസ്ത്രി റോഡിന്റെ തല തന്നെ നഷ്ടമാകും.

മരങ്ങൾ നിലനിർത്തി നാഗമ്പടത്ത് വെള്ളക്കെട്ട് ഉള്ള ഭാഗത്തെ റോഡ് ഉയർത്തിയും ഓട വൃത്തിയാക്കിയും പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തന്നെ ശാസ്ത്രീ റോഡ് വികസിപ്പിക്കാമെന്നിരിക്കെ എന്തിനാണ് മരങ്ങൾ വെട്ടിമാറ്റി ഇത്തരത്തിൽ വികസിപ്പിക്കുന്നത് എന്ന് അറിയില്ല,, മരങ്ങളുടെ വിലാപം ആര് കേൾക്കാൻ