
തേർഡ് ഐ ബ്യൂറോ
കോട്ടയം: വാകനത്താനത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാലയും , അര പവൻ തൂക്കമുള്ള ബ്രേസ് ലെറ്റും കവർന്ന കേസിൽ യുവാവ് പിടിയിൽ. മോഷണം നടത്തിയ ശേഷം ഇവ പണയം വച്ച് ആഡംബര ജീവിതം നടത്തിയ പ്രതിയുടെ ജീവിത ശൈലിയിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വാകത്താനം വില്ലേജ് കൂടത്തിങ്കൽ വീട്ടിൽ ഹരികൃഷ്ണനെ (22)യാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം ശാസ്താം കാവ് അമ്പലത്തിന് സമീപം നീലമന ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മകന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. മാധവൻ നമ്പൂതിരിയുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്. ഇയാൾ വീടിനു പുറത്തു നിൽക്കുമ്പോൾ, ഇതുവഴിയെത്തിയ ഹരികൃഷ്ണൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എത്തിയത്. പ്രായപൂർത്തിയാകും മുൻപ് സൈക്കിൾ മോഷണക്കേസിൽ പ്രതിയായ ഹരികൃഷ്ണൻ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ്, ഹരികൃഷ്ണൻ ആഡംബര ജീവിതം നയിക്കുന്നതായി കണ്ടെത്തിയത്.
തുടർന്നാണ്, ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് ഞാലിയാകുഴിയിലെ മുത്തൂറ്റ് ബാങ്കിലെ ശാഖയിൽ ഇയാൾ സ്വർണ്ണം പണയം വച്ചതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ ലഭിച്ച പണം ഇയാൾ മൊബൈൽ ഫോൺ വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
പ്രതിയെ കുറിച്ച് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസറായ തോംസൺ കെ.പി ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം സ്ക്വാഡ് എസ് ഐ കോളിൻസ്, എ എസ്ഐ ജോൺസൺ ആന്റണി, സീനിയർ സിപിഒ ശ്രീവിദ്യ, സിപിഒ മാരായ ഹരികുമാർ, വിനോദ് ജോസഫ്, ബിജു വിശ്വനാഥ്, ശ്രീകാന്ത്, ബ്ലസ്സൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിട്ടുളളതും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.