കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യാം ; ഒരു വീട്ടിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർ മാത്രമേ പ്രചാരണത്തിനെത്താവൂ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതാണ് മാർഗനിർദേശം.

കോവിഡ് പോസിറ്റീവായവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാണ് അവസരമൊരുക്കുന്നത്. ഇവർക്ക് പുറമെ അംഗവൈകല്യമുള്ളവർ, 80 വയസിന് മേൽ പ്രായമുള്ളവർ, അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗത്തിലുള്ളവർക്കും തപാൽ വോട്ടിന് അർഹത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വോട്ട് ചെയ്യാനെത്തുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. തെർമൽ സ്‌കാനിംഗ്, സാനിറ്റൈസർ, സോപ്പ്, വെള്ളം തുടങ്ങിയവ പോളിംഗ് ബൂത്തിൽ ഉണ്ടായിരിക്കണം.

കൂടാതെ തെരഞ്ഞെടുപ്പിന് എത്തുന്നവർ സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് മതിയായ വാഹനസൗകര്യം ഏർപ്പെടുത്തണം മാർഗനിർദേശത്തിലുണ്ട്.

പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിർദേശങ്ങൾ പാലിച്ചുമാത്രം ആയിരിക്കും. സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രികകൾ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും.

പ്രചാരണത്തിനായി ഒരു വീട്ടിൽ സ്ഥാനാർത്ഥി അടക്കം അഞ്ചുപേർ മാത്രമേ പ്രചരണത്തിനെത്താവൂ. പ്രചാരണത്തിനായി എത്തുന്നവർക്ക് മാസ്‌കും കൈയുറയും നിർബന്ധമാണ്. ഒരേ സമയം അഞ്ചു വാഹനങ്ങൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടുള്ളതെന്നും മാർഗനിർദേശത്തിൽ ഉണ്ട്.