play-sharp-fill
കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേനെ തോട്ടിലിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ; പെരിന്തൽമണ്ണയിൽ മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ

കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേനെ തോട്ടിലിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ; പെരിന്തൽമണ്ണയിൽ മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: കാർ കഴുകാനെന്ന വ്യാജേനെ തോട്ടിലിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. മാനത്ത് മംഗലം ബൈപാസിലാണ് സംഭവം.

പെരിന്തൽമണ്ണ പരിയാപുരം സ്വദേശിയായ തെക്കേവളപ്പിൽ വീട്ടിൽ അബ്ദുൽ ജലീൽ (28) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിനു സമീപത്തുള്ള തോട്ടിൽ തുണി അലക്കുകയായിരുന്നു പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശിയായ സ്ത്രീ. ഈ സമയത്ത് കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിക്കുകയായിരുന്നു.

മാലപൊട്ടിച്ചതിന് പിന്നാലെ വേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. പരാതിക്കാരിയിൽനിന്ന് ലഭിച്ച യുവാവിന്റെ അടയാളവിവരങ്ങളുടെയടിസ്ഥാനത്തിലും ബൈപാസിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടി കൂടിയത്.

പെരിന്തൽമണ്ണ സിഐ സി കെ നാസർ, എസ്‌ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടിയത്.