
സംസ്ഥാനത്ത് ആശങ്ക പടരുന്നു : കൊവിഡ് ബാധിച്ച് വീണ്ടുമൊരു മരണം കൂടി ; സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് ഏഴ് പേർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ കൊവിഡ് ബാധിച്ച് വീണ്ടും ഒരാൾ കൂടി മരിച്ചു. എറണാകുളം അടുവശേരി സ്വദേശി അഹമ്മദുണ്ണിയാണ് മരിച്ചത്. 65 വയസായിരുന്നു. കളമശേരി മെഡിക്കൽ കേളേജിലായിരുന്നു മരണം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേരാണ്. കാസർകോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ച മറ്റുള്ളവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ അരൂർ സ്വദേശിനിയായ പനച്ചിക്കൽ വീട്ടിൽ തങ്കമ്മ (78) ആണ് മരിച്ചത്. തങ്കമ്മ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കൊവിഡിനൊപ്പം ഇവർക്ക് പ്രമേഹവും മറ്റ് വാർദ്ധ്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മലപ്പുറത്ത് കരുവമ്പ്രം സ്വദേശിയായ കഞ്ഞിമൊയ്തീൻ (65) മഞ്ചേരി മെഡിക്കൽ കേളേജ് ആശുപത്രിയിൽ മരിച്ചു. പരിയാരം മെഡിക്കൽ കേളേജിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി.വിജയകുമാർ (55) ആണ് കാസർകോട് മരിച്ചത്.
വിജയകുമാർ കടുത്ത ശ്വാസതടസത്തെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയം വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ ചന്ദ്രൻ, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമൻ, കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു. ചന്ദ്രനും പുരുഷോത്തമനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലായിരുന്നു.
ഇന്ന് മരിച്ച പത്തനംതിട്ട സ്വദേശിയായ പുരുഷോത്തമൻ കൊവിഡിനൊപ്പം ന്യുമോണിയ ബാധിതൻ കൂടിയായിരുന്നു. മുഹമ്മദ് ബഷീർ കോഴിക്കോട് മെഡിക്കൽ കേളേജിൽ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യയടക്കം കുടുംബത്തിലെ 13 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ഈ പതിമൂന്ന് പേരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.