Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കായംകുളം: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം മുൻസിപാലിറ്റി കോൺ​ഗ്രസ് കൗൺസിലർ നിസാം കാവിലാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുജീബിന കൊലക്ക് ശേഷം ബൈക്കിൽ രക്ഷപെടാൻ സഹായിച്ചത് നിസാമാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ നാലം​ഗ ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്രമികളിൽ രണ്ട് പേർ ബൈക്കിലും, രണ്ട് പേർ കാറിലുമാണ് എത്തിയതെന്ന് പ്രദേശവാസികൾ പൊലീസിൽ മൊഴി നൽകി. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സിപിൺഎം നേതാവ് സിയാദിനെ ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മുഖ്യ പ്രതി മുബീബ് റഹ്മാൻ നേരത്തെ പൊലീസ് പിടിയിലായിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ മറ്റൊരു സംഘർഷത്തിൽ ഇയാൾക്ക് പരിക്കേൽക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവിചെ നിന്നുമാണ് മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സിയാദിന്റെ കരളിൽ കുത്തേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കുത്തു കൊണ്ട് നിലത്ത് വീണ സിയാദിനെ നാട്ടുകാരും പ്രദേശ വാസികളും ചേർന്ന് ആശുിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കേളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോയി.