play-sharp-fill
ഈരയിൽക്കടവ് റോഡ് വികസനത്തിന് തുരങ്കം വയ്ക്കുന്നത് മലയാള മനോരമയും സഭയും: കെ.കെ റോഡ് മുതൽ ഈരയിൽക്കടവ് വരെ കുപ്പിക്കഴുത്ത് റോഡ്; വീതികൂട്ടാൻ ആദ്യം പൊളിക്കേണ്ടത് മലയാള മനോരമയുടെയും ബസേലിയസ് കോളേജിന്റെയും മതിലുകൾ; മിണ്ടാട്ടമില്ലാതെ എം.എൽ.എ

ഈരയിൽക്കടവ് റോഡ് വികസനത്തിന് തുരങ്കം വയ്ക്കുന്നത് മലയാള മനോരമയും സഭയും: കെ.കെ റോഡ് മുതൽ ഈരയിൽക്കടവ് വരെ കുപ്പിക്കഴുത്ത് റോഡ്; വീതികൂട്ടാൻ ആദ്യം പൊളിക്കേണ്ടത് മലയാള മനോരമയുടെയും ബസേലിയസ് കോളേജിന്റെയും മതിലുകൾ; മിണ്ടാട്ടമില്ലാതെ എം.എൽ.എ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിൽ വൈദ്യുതി പോസ്റ്റ് ഇട്ടത് റോഡിന്റെ വീതി നഷ്ടമാക്കുമെന്ന വിലപിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഒരൽപം മുന്നോട്ട് എത്തി നോക്കുക. തരിമ്പു വീതിയില്ലാത്ത ഈരയിൽക്കടവ് ബൈപ്പാസിന്റെ ഒരറ്റം കാണാം. കുപ്പിക്കഴുത്തായി കുടുങ്ങിക്കിടക്കുന്ന ഈരയിൽക്കടവ് റോഡിന്റെ ഒരറ്റത്തു നിന്നു വേണം വികസനം തുടങ്ങാൻ. ഈരയിൽക്കടവ് റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ ഇളക്കി മാറ്റാനിറങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദ്യം കെ.കെ റോഡ് മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതി കൂട്ടാനാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വീഡിയോ കാണാം


ഈരയിൽക്കടവിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡ് എന്ന ആശയം ഉയർന്നപ്പോൾ തന്നെ ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ കെ.കെ റോഡ് വരെയുള്ള ഭാഗത്തെ വീതി വലിയ ചർച്ചയായി മാറിയിരുന്നു. ഈരയിൽക്കടവ് പാലം വരെയെത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ ജംഗ്ഷനും കുരുങ്ങിയ റോഡും കടന്നു വേണം കെകെ റോഡിലേയ്ക്കു പ്രവേശിക്കാൻ. റോഡിന്റെ നവീകരണം പൂർത്തിയായാൽ ഉറപ്പായും ഈരയിൽക്കടവ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് റോഡ് നിർമ്മാണം അന്ന് പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരയിൽക്കടവ് റോഡിന്റെ ഒരറ്റം ആരംഭിക്കുന്നത് കെ.കെ റോഡിൽ നിന്നാണ്. ഇവിടെ പടിഞ്ഞാറ് വശത്ത് മലയാള മനോരമയും കിഴക്കു വശത്ത് ബസേലിയസ് കോളേജുമാണ്. രണ്ടിന്റെയും മതിലിന്റെ നടുവിലൂടെ ഞെങ്ങി ഞെരുങ്ങി വേണം വാഹനങ്ങൾക്ക് ഈരയിൽക്കടവ് ബൈപ്പാസ് റോഡിലേയ്ക്കു പ്രവേശിക്കാൻ. മനോരമയും, സഭയുടെ ഉടമസ്ഥതയിലുള്ള ബസേലിയസ് കോളേജും മതിൽ പൊളിച്ചെങ്കിൽ മാത്രമേ ഈരയിൽക്കടവിലേയ്ക്കുള്ള റോഡിനു മതിയായ വീതി ലഭിക്കു. എന്നാൽ, ഈ രണ്ടു കൂട്ടരും ഇതിനു തയ്യാറാകാനുള്ള സാധ്യത വിരളമാണു താനും.

ബസേലിയസ് കോളേജ് ജംഗ്ഷനിലാകട്ടെ മലയാള മനോരമയുടെ രണ്ടു സ്ഥാപനങ്ങളാണ് ഉള്ളത്. മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടർ സ്ഥാപനവും, ജേണലിസം സ്‌കൂളായ മാസ്‌കോമും. ഇതിന്റെയെല്ലാം മതിൽ പൊളിച്ചിട്ടു വേണം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലേയ്ക്കിറങ്ങാൻ. ഇത് കൂടാതെയാണ് മനോരമയുടെ വശങ്ങളിൽ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ. ഇതിൽ ഏറെയും മലയാള മനോരമയുടെ ജീവനക്കാരുടേതാണ് താനും.

ഇതിനിടെയാണ് ഈരയിൽക്കടവ് റോഡിൽ സ്ഥാപിച്ച പോസ്റ്റ് ഇളക്കി മാറ്റി വീതി കൂട്ടാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശ്രമിക്കുന്നത്.