സ്വന്തം ലേഖകൻ
ഒളശ: മുളൻതുരുത്തി പള്ളിയിൽ നടന്ന പോലിസ് അതിക്രമത്തിൽ പ്രതിഷേധ യോഗം ചേർന്നു.
മെത്രാപ്പോലിത്തമാർ, വൈദികർ, സ്ത്രികൾ അക്കമുള്ള വിശ്വാസികളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാക്കോബായ സഭയുടെ പള്ളികളും സ്വത്തുകളും പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് നേതൃത്തിൻ്റെ പൈശാചിക പ്രവർത്തനത്തിന് എതിരെ ഒളശ സെൻ്റ് ജോൺസ് യക്കോബായ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കൂടിയ ഇടവാംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധയോഗം നടത്തി.
വികാരി റവ. കുറിയാക്കോസ് കുറിച്ചിമലയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് ചാണ്ടി മത്തായി ,സെക്രട്ടറി ജയിൻ മാമ്പറമ്പിൽ ,ട്രാഷറർ രാജേഷ് ചാണ്ടി ,വർഗിസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.