video
play-sharp-fill

കൊവിഡ് ബാധിതർക്ക് പ്രോക്‌സി വോട്ട് : സർക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് ബാധിതർക്ക് പ്രോക്‌സി വോട്ട് : സർക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സർക്കാരിനോട് പ്രോക്‌സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി.

കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്‌സി വോട്ടിനോ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂർ കൂടി നീട്ടണമെന്നും പഞ്ചായത്ത് മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഇതിനായി ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

മട്ടന്നൂർ നഗരസഭ ഒഴികെയുള്ള സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്.