play-sharp-fill
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 64,531 പേർക്ക് ; 1092 കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 64,531 പേർക്ക് ; 1092 കൊവിഡ് മരണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കീഴടക്കനാവതെ കൊറോണ വൈറസ് ബാധ. ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 64,531 പേർക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 27,67,870 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറിനിടെ 1092 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 52,889 ആയി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കർണ്ണാടക, തമിഴ്‌നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 6,15,447 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 422 മരണം റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിൽ 20,687 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 3,49,65 പേർ കോവിഡ് ബാധിതരായപ്പോൾ 6007 പേർ കൊവിഡ് മൂലം മരണപ്പെട്ടു.