video
play-sharp-fill

ഗർഭിണിയായ എരുമയെ വെടിവച്ചു, വയർ കീറിമുറിച്ചപ്പോൾ കണ്ട പൂർണ്ണവളർച്ചയെത്തിയ ഭ്രൂണം വെട്ടിമുറിച്ച് മാസം പങ്കുവച്ചു : എരുമയെ വെടി വെച്ച ആറുപേർ പിടിയിൽ

ഗർഭിണിയായ എരുമയെ വെടിവച്ചു, വയർ കീറിമുറിച്ചപ്പോൾ കണ്ട പൂർണ്ണവളർച്ചയെത്തിയ ഭ്രൂണം വെട്ടിമുറിച്ച് മാസം പങ്കുവച്ചു : എരുമയെ വെടി വെച്ച ആറുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : പൂക്കോട്ടുംപാടം വനമേഖലയിൽ എരുമയെ കൊലപ്പെടുത്തിയ പുഞ്ച സ്വദേശികൾ വനപാലകരുടെ പിടിയിലായി. എരുമയുടെ വയർ കീറിയപ്പോൾ കണ്ട പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തോടും പ്രതികൾ ക്രൂരത കാണിച്ചു.

കേസിൽ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബു സ്വന്തം തോക്കു പയോഗിച്ചാണ് എരുമയെ വെടിവച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എരുമയുടെ വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തെയും വെട്ടിമുറിച്ചു മാസം പങ്കുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കൊലപ്പെടുത്തിയ എരുമയുടെ തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളുകയായിരുന്നു. കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു.

ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറാം പ്രതി പുഞ്ചനറുക്കിൽ സരേഷ് ബാബു പിടിയിലായിരുന്നു. കേസിൽ രണ്ട് പ്രതികൾ പിടിയിലായതോടെ മറ്റ് അഞ്ച് പേരും കീഴടങ്ങുകയായിരുന്നു.

ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ആഗസ്റ്റ് പത്തിന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്.കേസിൽ ടർ നടപടികൾ പൂർത്തിയാക്കി പ്രതികളേ മഞ്ചേരി കോടതിയിൽ ഹാജരാക്കും.