
ബയേണിൻ്റെ എട്ടടിയിൽ മെസിയും സംഘവും തവിട് പൊടി: ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
സ്പോട്സ് ഡെസ്ക്
മ്യൂണിച്ച് : ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന അഹങ്കാരവുമായി എത്തിയ ബാഴ്സയെ ബയേൺ എട്ടടിയിൽ തകർത്തു. തന്നാലാകുന്നതെല്ലാം മെസി ചെയ്തെങ്കിലും ഒരിക്കല്‍ കൂടി രക്ഷകന്റെ വേഷത്തില്‍ അവതരിക്കാന്‍ മിശിഹായ്ക്ക് സാധിച്ചില്ല.
ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് അടിയറവ് പറഞ്ഞ് ബാഴ്സലോണ. ഒടുവില്‍ ഒരു കാഴ്ചക്കാരനെ പോലെ ചാംപ്യന്‍സ് ലീഗ് കിരീടവും തന്നില്‍ നിന്ന് അകലുന്നത് അദ്ദേഹം കണ്ടുനിന്നു. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ലിസ്ബണില്‍ ബയേണിന്റെ വിജയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ബാഴ്സയുടെ ഏറ്റവും നാണംകെട്ട തോല്‍വിക്കാണ് ലിസ്ബണ്‍ വേദിയായത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബാഴ്സ വല ചലിപ്പിച്ച മുള്ളര്‍ വരാനിരിക്കുന്ന വിപത്തിന്റെ സൂചന ബാഴ്സയ്ക്ക് നല്‍കിയതാണ്.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ കൂടി ചേര്‍ത്ത് ബയേണ്‍ സര്‍വ്വാധിപത്യം ഉറപ്പിച്ചു. 21-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചും 27-ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബറിയും 31-ാം മിനിറ്റില്‍ വീണ്ടും മുള്ളറും ബാഴ്സ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി ലക്ഷ്യം കണ്ടു.
ബാഴ്സയുടെ ആദ്യ ഗോളിനായി മത്സരത്തിന്റെ 57-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആരാധകര്‍ക്കും താരങ്ങള്‍ക്കും. സൂപ്പര്‍ താരം ലൂയി സുവാരസിന്റെ വകെയായിരുന്നു ബാഴ്സയുടെ ആശ്വാസ ഗോള്‍. പത്ത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒരു ബാഴ്സ താരം നേടിയതും ഈ ഒരൊറ്റ ഗോള്‍.
രണ്ടാം പകുതിയില്‍ ജോഷ്യാ കിമ്മിച്ചിന്റെ വകയായിരുന്നു ബയേണ്‍ മ്യൂണിച്ചിന്റെ ആദ്യ ഗോള്‍. ഇതോട അഞ്ച് ഗോളുകള്‍ നേടിയ ബയേണ്‍ മത്സരത്തില്‍ വിജയം ഉറപ്പിച്ചിരുന്നു. സൂപ്പര്‍ താരം ലെവന്‍ഡോസ്ക്കി ഗോള്‍ പട്ടിക ആറാക്കി. എന്നാല്‍ അതുകൊണ്ടും അവസാനിപ്പിക്കാന്‍ ജര്‍മ്മന്‍ പോരാളികള്‍ തയ്യാറായിരുന്നില്ല. ആദ്യ പകുതിയിലെ ഗോള്‍ സ്കോറര്‍മാരെ പിന്‍വലിച്ചതോടെ കളത്തിലെത്തിയ ഫിലിപ്പെ കുട്ടിഞ്ഞോ അവസാന മിനിറ്റുകളില്‍ നിറഞ്ഞാടി. 85, 89 മിനിറ്റുകളിലായി രണ്ട് ഗോളുകളാണ് മുന്‍ ബാഴ്സ താരം കൂടിയായ കുട്ടിഞ്ഞോ നേടിയത്.