
കഴിഞ്ഞ രണ്ട് വർഷവും സ്വാതന്ത്ര്യദിനാഘോഷം പ്രളയം കൊണ്ടുപോയപ്പോൾ ഇത്തവണ കൊവിഡ് ; 74-ാം സ്വതന്ത്ര്യ ദിനം ഇന്ത്യൻ ജനതയ്ക്ക് മഹാമാരിക്കെതിരെയുള്ള പോരാട്ടം : നിറപ്പകിട്ടില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇത്തവണയും ഒട്ടും നിറപ്പകിട്ടില്ലാതെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പോയ രണ്ടു വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.
എന്നാൽ ഇത്തവണ കോവിഡാണ്. പ്രളയം പ്രതീക്ഷിച്ചവർക്ക് മുന്നിൽ കോവിഡും വന്നതോടെ രാജ്യം മഹാമാരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോയ രണ്ട് വർഷമായി ഇന്ത്യൻ ജനത സ്വതന്ത്രദിനത്തേ വരവേറ്റത് മഹാപ്രളയകെടുതിയിൽ മുങ്ങികൊണ്ടായിരുന്നു. ഈ വർഷവും സ്ഥിതിയിൽ കാര്യമായമാറ്റങ്ങൾ ഇല്ല എന്നു മാത്രമല്ല, കൂടെ മഹാവ്യാധിയായ കോവിഡും ഒപ്പമുണ്ട്.
2018 ലെ മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് കേരളത്തിൽ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.
കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു.
അതുകൊണ്ട് തന്നെ 2018 ഓഗസ്റ്റ് 15 പലരും ക്യാമ്പുകളിലായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് സ്‌ക്കൂളുകളിൽ പതാക ഉയർത്തലും പരേഡുകളുമായി ആഘോഷിക്കാനിരുന്ന വിദ്യാർത്ഥികളടക്കം ക്യാമ്പിലുമായിരുന്നു.
മഹാപ്രളയത്തിൽ മുങ്ങിയ 2019, ഓഗസ്റ്റിലാണ് മഴ ആരംഭിച്ചത്. 2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് കഴിഞ്ഞ വർഷം കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.
അന്നും സ്വാതന്ത്ര്യ ദിനം പലർക്കും പ്രളയ ക്യാമ്പുകളിൽ തന്നെയായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
ഈ വർഷം ഓഗസ്റ്റിൽ മഴ ആദ്യം പലരെയും ഭയപ്പെടുത്തിയെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഭയപ്പെടേണ്ടതില്ല എന്നാണ്. എന്നാൽ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരി ഇന്ത്യയിലും വ്യാപിക്കുമ്പോൾ ഇത്തവണയും സ്വാതന്ത്ര്യ ദിനം ആരും തന്നെ ഓർക്കാൻ ഇഷ്ടപ്പെടുന്നതാവില്ല. േ
കൊവിഡിനെ അതിജീവിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് സമൂഹം. ഈ സ്വാതന്ത്ര്യ ദിനം ഇന്ത്യൻ ജനതയ്ക്ക് മഹാമാരികളിൽ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടം കൂടിയാണ്.