video
play-sharp-fill
അറുത്ത് മാറ്റിയ ഗ്രിൽ തൽസ്ഥാനത്ത് തന്നെ വച്ചു ; ഇത് അറിയാതെ ഗ്രില്ലിൽ ചാരി നിന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം ; മരണം സംഭവിച്ചത് പതിനേഴടി താഴ്ച്ചയിലേക്ക് വീണ്

അറുത്ത് മാറ്റിയ ഗ്രിൽ തൽസ്ഥാനത്ത് തന്നെ വച്ചു ; ഇത് അറിയാതെ ഗ്രില്ലിൽ ചാരി നിന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം ; മരണം സംഭവിച്ചത് പതിനേഴടി താഴ്ച്ചയിലേക്ക് വീണ്

സ്വന്തം ലേഖകൻ

പോത്തൻകോട്: അറുത്തു മാറ്റിയിട്ടും തൽസ്ഥാനത്തുതന്നെ വച്ചിരുന്ന ഗ്രില്ലിൽ അറിയാതെ ചാരി നിന്ന് സ്ത്രീയ്ക്ക് ദാരുണാന്ത്യം. അറുത്ത് മാറ്റിയ ഗ്രില്ലിൽ ചാരി നിന്ന സ്ത്രീ പതിനേഴടി താഴ്ചയിലേക്ക് വീണ മരിക്കുകയായിരുന്നു.

പോത്തൻകോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ഫേബുലസ് സ്റ്റിച്ചിങ് സെന്റർ’ ഉടമയും പതിപ്പള്ളിക്കോണം ഫേബുലസ് ഹൗസിൽ സന്തോഷ് കുമാറിന്റെ ഭാര്യയുമായ ടി.ബിന്ദു (44) വാണ് മരിച്ചത്. പോത്തൻകോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുവിന്റെ കടയിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേയ്ക്ക് വീണാണ് അപകടം സംഭവിച്ചത്. ഉച്ചയോടെ ഊണ് കഴിച്ചതിന് ശേഷം കൈകഴുകാനായി ബിന്ദു പുറത്തിറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ബിന്ദുവിന്റെ തയ്യൽക്കടയ്ക്ക് സമീപത്തായി കോലിയക്കോട് കൺസ്യൂമർ ഫെഡിന്റെ ശാഖ പുതുതായി പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനായി തയ്യൽക്കടയുടെ സമീപത്തെ ഗ്രില്ല് ബുധനാഴ്ച രാവിലെ അറുത്തു മാറ്റിയിരുന്നു.

എന്നാൽ ഈ ഗ്രില്ല് അറുത്തിട്ടും യഥാസ്ഥാനത്ത് തന്നെ വച്ചിരിക്കുകയായിരുന്നു. ഈ ഗ്രില്ല് അറുത്ത് മാറ്റിയ വിവരം ബിന്ദു അറിഞ്ഞിരുന്നില്ല.

ഉച്ചയ്ക്ക് ആഹാരം കഴിച്ച് കൈകഴുകാനായി അവിടെയെത്തിയപ്പോൾ ബിന്ദു അറിയാതെ ഗ്രില്ലിൽ ചാരുകയായിരുന്നു. ഇതോടെ ഗ്രിൽ ഇളകി മാറിയതോടെ പതിനേഴടി താഴ്ചയിലേക്ക് ബിന്ദു വീഴുകയും ചെയ്തു.

അപകടം നടന്ന് ഉടൻ തന്നെ ബിന്ദുവിനെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അറുത്ത് മാറ്റിയ ഗ്രിൽ പുനഃസ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

അപകടം നടന്നതിന് ശേഷം കൺസ്യൂമർ ഫെഡ് അധികൃതർ സ്ഥലത്തെത്തി ഗ്രിൽ പൂർവ സ്ഥിതിയിലാക്കുകയും ചെയ്തു.

Tags :