video
play-sharp-fill

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് : ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു ; തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമ്മാണത്തിനായും ബിജുലാൽ ഉപയോഗിച്ചുവെന്ന് അന്വേഷണസംഘം

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് : ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു ; തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമ്മാണത്തിനായും ബിജുലാൽ ഉപയോഗിച്ചുവെന്ന് അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി.

പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധു വീടുകളിലും ബിജു ലാലിനെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. പയറ്റു വിളിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് വീടിന്റെ പുനർനിർമ്മാണത്തിനായി ബിജുലാൽ ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം അന്വേഷണം സംഘം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഉപയോഗിച്ച് ഭാര്യക്ക് സ്വർണ്ണവും, സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയെന്ന് ബിജുലാൽ മൊഴി നൽകിയിരുന്നു.

അതേസമയം തട്ടിപ്പ് നടത്തുന്നതിനായി ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.ഒപ്പം ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.